Skip to main content

പുത്രന്‍, പുത്രി, പൗത്രന്‍, പൗത്രന്റെ പുത്രന്‍

പുത്രന്‍

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹത്തിലൂടെയുള്ള പുത്രനായിരിക്കണം. ദത്തു പുത്രനും ജാരപുത്രനും അനന്തരാവകാശം ലഭിക്കുകയില്ല ( ജാരപുത്രന് പിതാവില്‍ നിന്ന് അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ മാതാവില്‍ നിന്ന് ലഭിക്കുന്നതാണ് ) 
പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
പുത്രന്‍ പ്രഥമ ഓഹരിക്കാരനാണ്. പുത്രനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല
 

മുഴുവന്‍

മരിച്ചയാള്‍ക്ക് പുത്രനല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍. ഉദാ: പരേതന് ഒരു മകന്‍ മാത്രമാണുള്ളതെങ്കില്‍ ആ മകന് പരേതന്റെ സ്വത്തു മുഴുവന്‍ ലഭിക്കുന്നതാണ്. 

ബാക്കി

 

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി. 

ഉദാ: പരേതന് മകന് പുറമെ നിശ്ചിത ഓഹരിക്കാരായ പിതാവ്, മാതാവ്, ഭാര്യ എന്നിവരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/ 6,  1/ 6, 1/ 8  ആണ.് അത് കഴിച്ചു ബാക്കി മകനു ലഭിക്കുന്നതാണ്. 

പിതാവ്  1/6 = 4/24

മാതാവ്  1/6 = 4/24

ഭാര്യ

1/8 = 3/24

പുത്രന്‍ ബാക്കി

= 13/24  

 

ഒരു പുത്രന്‍ മാത്രമാണെങ്കില്‍ ബാക്കി മുഴുവന്‍ ആ പുത്രനു ലഭിക്കും ഒന്നിലധികം പൗത്രന്‍മാരുണ്ടെങ്കില്‍ ബാക്കി  അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

1 : 2

 

മരിച്ചയാള്‍ക്ക് പുത്രന്‍മാരോടൊപ്പം പുത്രിമാരുമുണ്ടെങ്കില്‍ പുത്രന് പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും.

Feedback