ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പുത്രന്റെ പുത്രിയായി രിക്കണം.
പൗത്രിക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.
• മരിച്ചയാള്‍ക്ക് പുത്രനോ ഒന്നിലധികം പുത്രിമാരോ ഇല്ലെങ്കില്‍ മാത്രം പൗത്രിക്ക് അനന്തരാവകാശം ലഭിക്കുന്നു.
• എന്നാല്‍ പൗത്രിയുടെ കൂടെ പൗത്രനുമുണ്ടെങ്കില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കിലും പൗത്രിക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്. (ഇവര്‍ ശിഷ്ട ഓഹരിക്കാരായിത്തീരുകയും നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രം ഇവര്‍ക്ക് സ്വത്ത് ലഭിക്കുകയുള്ളു.
1/2 |
മരിച്ചയാള്‍ക്ക് പുത്രീ പുത്രന്‍മാരോ ഈ അനന്തരാവകാശിയല്ലാത്ത മറ്റു പൗത്രീ പൗത്രന്‍മാരോ ഇല്ലെങ്കില്‍ |
2/3 |
മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞ അവസ്ഥയില്‍ ഒന്നിലധികം പൗത്രിമാരു മുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പൗത്രിമാര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നതാണ്. |
1/6 |
മരിച്ചയാള്‍ക്ക് ഒരു നേര്‍ പുത്രിയുണ്ടെങ്കില്‍ പൗത്രിക്ക് 1/6 ലഭിക്കുന്നതാണ്. (പുത്രിക്ക് 1/2, പൗത്രിക്ക് 1/6 ആകെ 2/3 ) |
2 : 1 |
മരിച്ചയാള്‍ക്ക് പൗത്രിമാരോടൊപ്പം പൗത്രന്‍മാരുമുണ്ടെങ്കില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി പൗത്രനു പൗത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്. |
(1/2 + ബാക്കി
(2/3 + ബാക്കി |
മരിച്ചയാള്‍ക്ക് ഒരു പൗത്രിയല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി)
മരിച്ചയാള്‍ക്ക് ഒന്നിലധികം പൗത്രിമാരല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി) |
പുത്രിയുടെ സന്താനങ്ങള്‍
പുത്രിയുടെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല ഇവര്‍ (ചാര്‍ച്ചക്കാര്‍) ആയി പരിഗണിക്കപ്പെടുന്നു. നിശ്ചിത ഓഹരിക്കാരുടെയും ശിഷ്ട ഓഹരിക്കരുടെയും അഭാവത്തില്‍ ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നു.