അധ്യായം : ഏഴ്
ജുസ്അ്: എട്ട്, ഒന്‍പത്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 206
വാക്കുകള്‍: 3344
അക്ഷരങ്ങള്‍: 14071
സൂറത്തു സ്വാദിനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അഅ്‌റാഫ്: ഈ സൂറത്തിലെ 46, 48 വചനങ്ങളില്‍ 'അഅ്‌റാഫ്' എന്നു പേരുള്ള സ്ഥാനത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. അതിനാലാണ് ഈ പേരു വന്നത്. 'ഉന്നത സ്ഥലങ്ങള്‍' എന്നാണ് ഈ പദത്തിനര്‍ഥം.
പ്രധാന വിഷയങ്ങള്‍
1. വിശ്വാസത്തിന്റെ അടിസ്ഥാനം
2. തൗഹീദ്
3. പുനരുത്ഥാനവും പ്രതിഫലവും
4. ദിവ്യബോധനവും പ്രവാചകത്വവും
5. സത്യനിഷേധികളുടെ പര്യവസാനം
6. പരലോകത്തെ വിചാരണ
7. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍
8. ആദം നബിയുടെ ചരിത്രം
9. പിശാചിന്റെ ദുര്‍ബോധനങ്ങള്‍
10. ധൂര്‍ത്ത്
11. പരലോക ശിക്ഷയെ സംബന്ധിച്ച മുന്നറിയിപ്പ്
12. പ്രാര്‍ഥനയുടെ മര്യാദകള്‍
13. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍
14. നൂഹ് നബിയുടെ ചരിത്രം
15. ഹൂദ് നബിയുടെ ചരിത്രം
16. സ്വാലിഹ് നബിയുടെ ചരിത്രം
17. ല്വൂത് നബിയുടെ ചരിത്രം
18. ശുഐബ് നബിയുടെ ചരിത്രം
19. മുസാ നബിയുടെ ചരിത്രം
20. സത്യ നിഷേധിയായ ഫിര്‍ഔന്‍
പ്രത്യേകതകള്‍
1. പാരായണത്തിന്റെ സുജൂദ് മുസ്ഹഫില്‍ ആദ്യമായി വരുന്നത് ഈ സൂറത്തിലെ 206ാംസൂക്തത്തിലാണ്.