Skip to main content

അല്‍ അന്‍ആം

അധ്യായം : ആറ്
ജുസ്അ്: ഏഴ്, എട്ട്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 165
വാക്കുകള്‍: 3055
അക്ഷരങ്ങള്‍: 12418
സൂറത്തുല്‍ ഹിജ്‌റിനു ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    അല്‍ അന്‍ആം: ഈ അധ്യായത്തിലെ 136, 138 വചനങ്ങളിലെ അല്ലാഹുവല്ലാത്തവര്‍ക്കു വേണ്ടി കാലികളെ ബലി നല്‍കുന്ന സമ്പ്രദായത്തെ കുറിച്ച പരാമര്‍ശമാണ് അല്‍ അന്‍ആം (കാലികള്‍) എന്ന പേരു വരാന്‍ കാരണം. 
 
പ്രധാന വിഷയങ്ങള്‍

1.    ദിവ്യബോധനവും പ്രവാചകത്വവും
2.    തൗഹീദ്
3.    ഇബ്‌റാഹീം നബിയുടെ ചരിത്രം 
4.    കാലികള്‍ക്കും കൃഷിയുത്പന്നങ്ങള്‍ക്കുമുള്ള സകാത്ത്
5.    അല്ലാഹുവിന്റെ അറിവും കാരുണ്യവും
6.    പ്രതിഫലനാള്‍
7.    സാമൂഹിക മര്യാദകള്‍
8.    ആദം നബിയുടെ ചരിത്രം
9.    മാതൃകാ മുസ്‌ലിം
10.    അന്ത്യദിനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്
11.    അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍
12.    നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍
13.    പവിത്രമാക്കപ്പെട്ട കാര്യങ്ങള്‍
14.    വേദഗ്രന്ഥങ്ങളുടെ അവതരണ ലക്ഷ്യം
15.    നന്മ തിന്മകള്‍ക്കുള്ള പ്രതിഫലം

പ്രത്യേകതകള്‍

1.    ഈ അധ്യായം മുഴുവനും ഒറ്റത്തവണയായി അവതരിച്ചതാണെന്നും അതിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ബഹുമാനാര്‍ഥം എഴുപതിനായിരം മലക്കുകളും ഇതോടുകൂടി ഇറങ്ങുകയുണ്ടായി എന്നും ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു.1


 
 
 


 

References

 
1 നതാഇജുല്‍ അഫ്കാര്‍, ഇബ്നു ഹജറില്‍ അസ്ഖലാനി,ദാറു ഇബ്നു കസീര്‍ ബൈറൂത്ത്, രണ്ടാം പതിപ്പ് 2008, വാള്യം മൂന്ന്, പേജ് 228.

Feedback