അധ്യായം: ഒന്ന്
ജുസ്അ്: ഒന്ന്
മക്കിയായ അധ്യായം
ഏഴു വചനങ്ങള്‍
ബിസ്മി ഉള്‍പ്പെടുന്നതാണ് ഈ ഏഴു വചനങ്ങള്‍.
വാക്കുകള്‍: 29
അക്ഷരങ്ങള്‍: 139
സൂറത്ത് മുദ്ദസ്സിറിനു ശേഷം അവതീര്‍ണമായത്.
പരാമര്‍ശിക്കപ്പെട്ട പ്രധാന വിഷയം: പ്രകീര്‍ത്തനം, പ്രതിജ്ഞ, പ്രാര്‍ഥന
പ്രധാന പേരുകള്‍:
അല്‍ ഫാതിഹ : പ്രാരംഭം ( വിശുദ്ധ ഖുര്‍ആനിന്റെ തുടക്കം)
ഉമ്മുല്‍ കിതാബ് : വേദഗ്രന്ഥത്തിന്റെ മുഖ്യഭാഗം
അസ്സബ്ഉല്‍ മസാനീ : ആവര്‍ത്തിക്കപ്പെടുന്ന ഏഴു വചനങ്ങള്‍
ഫാതിഹത്തുല്‍ കിതാബ്: വേദഗ്രന്ഥത്തിന്റെ ആരംഭം
മറ്റു പേരുകള്‍:
1. അല്‍ വാഫിയ : പരിപൂര്‍ണം (രണ്ട് റക്അത്തുകളിലായി പാരായണം ഭാഗിക്കാന്‍ പറ്റാത്തത്)
2. ഖുര്‍ആനുല്‍ അളീം : ശ്രേഷ്ഠമായ ഖുര്‍ആന്‍ (ഖുര്‍ആനിലെ മുഴുവന്‍ വിജ്ഞാനങ്ങളും അതിന്റെ അടിസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍)
3. അല്‍ കന്‍സ് : നിധി
4. അല്‍ കാഫിയ : മതിയായത് (മറ്റു സൂറത്തുകള്‍ ഓതിയില്ലെങ്കിലും മതിയായത്. ഫാതിഹ ഇല്ലെങ്കില്‍ മറ്റ് സൂറത്തുകള്‍ മതിയാവുകയുമില്ല)
5. അസാസുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിന്റെ അടിസ്ഥാനം
6. അന്നൂര്‍ : പ്രകാശം
7. അല്‍ ഹംദ് : സ്തുതി
8. അശ്ശുക്ര്‍ : നന്ദി
9. അശ്ശിഫാ : ശമനം
10. അര്‍റുഖിയ്യ : മന്ത്രം
11. അസ്സ്വലാത്ത് : നമസ്‌കാരം (പ്രാര്‍ഥന)
12. അദ്ദുആഅ്: പ്രാര്‍ഥന
13. അത്തഫ്‌വീള് : പ്രതിനിധാനം
പ്രത്യേകതകള്‍:
1. പൂര്‍ണമായും ഒന്നിച്ചിറങ്ങിയ ആദ്യത്തെ സൂറത്ത്
2. തൗഹീദിന്റെ മൂന്നിനങ്ങളും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നു. ആരാധനയിലും ദൈവത്വത്തിലുമുള്ള ഏകത്വം, രക്ഷാകര്‍തൃത്തിലുള്ള ഏകത്വം, ഗുണവിശേഷങ്ങളിലുള്ള ഏകത്വം എന്നിവയാണവ.
3. പ്രാര്‍ഥനയില്‍ പാലിക്കേണ്ട മര്യാദയനുസരിച്ചാണ് ഈ സൂറത്തിലെ ആയത്തുകളുടെ ക്രമം. ആദ്യ ആയത്തുകളില്‍ നാഥനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷമാണ് ഹിദായത്തിനു വേണ്ടിയുള്ള പ്രാര്‍ഥന.
4. ഒരു മുസ്‌ലിം ദിനേന 17 തവണ നിര്‍ബന്ധമായും ആവര്‍ത്തിക്കുന്ന സൂറത്ത് (ഫര്‍ദ് നമസ്‌കാരങ്ങളില്‍ )
5. മുഹമ്മദ് നബിക്കു മുമ്പ് ആര്‍ക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളില്‍ ഒന്നാണ് ഈ സൂക്തം.
പ്രാധാന്യങ്ങള്‍:
1. ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത്ത്.
2. നമസ്‌കാരത്തിലെ ഓരോ റക്അത്തിലും നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്ത്/നമസ്‌കാരത്തില്‍ ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല.