Skip to main content

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)

മുആവിയ(റ)യുടെ വിയോഗാനന്തരം ഹുസൈനും(റ) അബ്ദുല്ലാഹിബ്‌നു സുബൈറും മദീന പ്രവിശ്യയില്‍ ഭരണം പിടിച്ചു. ഇതിനെതിരെ യസീദ് രംഗത്തുവരികയും അബ്ദുല്ല(റ)യെ നേരിടാന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. ഇത് മക്കയെ യുദ്ധഭൂമിയാക്കുകയും കഅ്ബക്ക് കാര്യമായ കേടുപാടുകള്‍ ഏല്പിക്കുകയുമുണ്ടായി. ഇതിനെ തുടര്‍ന്നാണ് മക്കയുടെ അധികാരം പിടിച്ച അബ്ദുല്ല കഅ്ബ പുനര്‍നിര്‍മിച്ചത്. ക്രി. വ. 683 ലാണിത്. 

കഅ്ബ പൂര്‍വസ്ഥിതിയില്‍ നവീകരിക്കാന്‍ (ഹിജ്ര്‍കൂടി ഉള്‍പ്പെടുത്തി) നബി(സ്വ) ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ആഇശ(റ)യുടെ ഉപദേശമനുസരിച്ചാണ് അബ്ദുല്ല(റ) പുനര്‍നിര്‍മിച്ചത് (ആഇശയുടെ ഹദീസ് ബുഖാരി 32-760). 

അങ്ങനെ ഹിജ്‌റ് ഉള്‍പ്പെടുത്തുകയും വാതിലുകള്‍ രണ്ടും പുനസ്ഥാപിക്കുകയും ചുമരിന്റെ ഉയരം 27 മുഴമാക്കി വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു നവീകരണം. ഇതോടൊപ്പം മസ്ജിദുല്‍ ഹറാമും അദ്ദേഹം വിശാലമാക്കിയിരുന്നു.


 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446