ചാന്ദ്രമാസങ്ങളിലെ പൗര്‍ണമി ദിനങ്ങള്‍ക്ക് (മാസത്തിലെ 13, 14, 15 തിയ്യതികള്‍) അയ്യാമുല്‍ ബീദ് എന്നു പറയും. എല്ലാ മാസവും ഈ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണ്. അബ്ദുല്ലാ ഹിബ്നു അംറിബ്‌നി ആസ്വ്(റ) പറയുന്നു: നബി (സ്വ) പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നതിനു തുല്യമാണ് (മുത്തഫഖുന്‍ അലൈഹി).
അബൂഹുറയ്‌റ(റ) പറയുന്നു. എല്ലാ മാസങ്ങളിലും മൂന്നുദിവസം നോമ്പനുഷ്ഠിക്കാനും ദുഹാ നമ സ്‌കരിക്കാനും ഉറങ്ങും മുമ്പ് വിത്ര്‍ നമസ്‌കരിക്കാനും എന്റെ കൂട്ടുകാരന്‍, നബി(സ്വ) എന്നോട് വസിയ്യത് ചെയ്തിരിക്കുന്നു (ബുഖാരി 1981).
അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: മാസത്തില്‍ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളില്‍ ആയിക്കൊള്ളട്ടെ (നസാഈ 4/222).
ഇബ്നു അബ്ബാസ്(റ) പറയുന്നു: നാട്ടില്‍വെച്ചും യാത്രാവേളകളിലും പ്രവാചകന്‍(സ്വ) പൗര്‍ണമി ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിച്ചിരുന്നില്ല (നസാഈ).
തിങ്കള്‍, വ്യാഴം നോമ്പുകള്‍
എല്ലാ ആഴ്ചകളിലും തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ നോമ്പെടുക്കാവുന്നതാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു(നസാഈ 2359). നബി(സ്വ)യോട് തിങ്കളാഴ്ച വ്രതത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ ജനിച്ചതും നബിയായി നിയോഗിക്കപ്പെട്ടതും എന്നാണ് പ്രതിവചിച്ചത് (മുസ്‌ലിം 1162).
അബൂഹുറയ്‌റ(റ) പറയുന്നു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവര്‍ത്തനങ്ങളും (അല്ലാഹുവിങ്കല്‍) വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകള്‍ അല്ലാഹുവിങ്കല്‍ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത് (തിര്‍മിദി).