Skip to main content

ഡാനിയോണല്ല സെറിബ്രം

ജൈവലോകത്തെ അത്ഭുതമാണ് ഡാനിയോണല്ല സെറിബ്രം എന്ന കുഞ്ഞുമത്സ്യം. ഒരു സെന്റീ മീറ്ററാണ് ഇതിന്റെ ശരാശരി നീളം. തെക്കുകിഴക്കന്‍ ഏഷ്യയിലെ ശുദ്ധജല നദികളിലും അരുവികളിലും ഉള്ള ഒരു ചെറിയ മത്സ്യ ഇനമാണ് സൈപ്രിനിഡേ കുടുംബത്തിലെ അംഗമായ ഡാനിയോണല്ല സെറിബ്രം. ചെറിയ മസ്തിഷ്‌കത്തോടുകൂടിയ അര്‍ദ്ധസുതാര്യമായ ഈ മത്‌സ്യത്തെ മ്യാന്‍മറിലാണ് കണ്ടെത്തിയത്. അതിന്റെ പേരിലെ സെറിബ്രം, അതിന്റെ ശരീരത്തിലെ വ്യതിരിക്തമായ മസ്തിഷ്‌ക മാതൃകയെ സൂചിപ്പിക്കുന്നതാണ്.

Danionella cerebrum
 
കൈവിരലിലെ നഖത്തിന്റെ അത്രമാത്രം വലുപ്പമുള്ള ഒരു മത്സ്യം. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യമെന്നും വിശേഷിപ്പിക്കാം. വലുപ്പക്കുറവല്ല ഈ മത്സ്യത്തെ സവിശേഷമാക്കുന്നത്. അത് പുറപ്പെടുവിക്കുന്ന ശബ്ദമാണ്. ഏകദേശം 140 ഡെസിബെല്ലിലും കൂടുതലാണത്രേ ഈ മത്സ്യത്തില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം. എന്നുവെച്ചാല്‍, ചീറിപ്പാഞ്ഞുപോകുന്നൊരു ആംബുലന്‍സില്‍നിന്ന് കേള്‍ക്കുന്ന സൈറണ്‍ ശബ്ദത്തിന്റേതിന് സമാനമായ അളവാണ്. അല്ലെങ്കില്‍ 100 മീറ്റര്‍ അകലെ നിന്ന് പറന്നുയരുന്ന വിമാനത്തിന്റെ ശബ്ദമായും മനസ്സിലാക്കാം

ഇതിന്റെ ശരീരം തീരേ മെലിഞ്ഞതും നീളമുള്ളതുമാണ്.  സാധാരണയായി 2-3 സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്നു. ഇരുണ്ടതും ഇളം നിറത്തിലുള്ളതുമായ വരകള്‍ അടങ്ങുന്ന അതിന്റെ മുകള്‍ ഭാഗത്തെ മസ്തിഷ്‌കം പോലെയുള്ള രൂപകല്‍പനയാണ് ഇതിന്റെ ശ്രദ്ധേയമായ സവിശേഷത. പിങ്ക് നിറമുള്ള അസ്ഥികൂടവും അര്‍ദ്ധസുതാര്യവുമാണ് ഇതിന്റെ ശരീരം. തുറന്നു നോക്കാതെ തന്നെ അതിന്റെ ശരീരഘടനയിലുള്ളത് കാണാന്‍ കഴിയും.

2021 ലാണ് ഈ ജീവിവര്‍ഗത്തെ കണ്ടെത്തിയത്. സാധാരണ മത്സ്യം ശബ്ദം പുറപ്പെടുവിക്കാറുള്ളത് അതിന്റെ സ്വിം ബ്ലാഡറിന്റെ കമ്പനം മൂലമാണ്. പൂര്‍ണമായും വായുനിറഞ്ഞതും മത്സ്യത്തിന്റെ പ്ലവനശക്തി നിലനിര്‍ത്തുന്നതുമായ ആന്തരികാവയവമാണ് സ്വിം ബ്ലാഡര്‍. കൃത്യമായ ഇടവേളകളില്‍ ശ്വാസകോശത്തെപ്പോലെത്തന്നെ സ്വിം ബ്ലാഡറിലുണ്ടാകുന്ന സങ്കോച വികാസങ്ങളാണ് മത്സ്യങ്ങളുടെ ശബ്ദത്തിന്റെ സ്രോതസ്സ്. എന്നാല്‍, ഡാനിയോണല്ല സെറിബ്രം ഇത്രയും വലിയ ശബ്ദം പുറപ്പെടുവിക്കുന്നത് ഇതേ രീതിയിലാണോ എന്ന് വ്യക്തമല്ല.

Danionella 1

കണ്ടെത്തിയതില്‍വെച്ച് ഏറ്റവും ചെറിയ കശേരുവാണ് (നട്ടെല്ലുള്ള ജീവി) ഇത്. ഈ ജീവിക്ക് സവിശേഷമായ ശബ്ദ സംവിധാനമുണ്ടെന്നാണ് മത്സ്യത്തെ തിരിച്ചറിഞ്ഞ ജര്‍മനിയിലെ ശാരിതെ സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും നിരീക്ഷണവും ആവശ്യമാണെന്നും പി.എന്‍.എ.എസ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പറയുന്നു.

ശ്രദ്ധേയമായ രൂപവും കൗതുകമുണര്‍ത്തുന്ന ജീവശാസ്ത്രവും ഉള്ള ഡാനിയോണല്ല സെറിബ്രം, ശാസ്ത്രീയ പര്യവേക്ഷണത്തിനുള്ള വിഷയമാണ്. അതിന്റെ പുനരുത്പാദന കഴിവുകളെയും മസ്തിഷ്‌ക ഘടനയെയും കുറിച്ചുള്ള കൂടുതല്‍ ഗവേഷണം പ്രകൃതി ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കാനുള്ള സാധ്യതയേറെയാണ്. അതില്‍ പ്രധാനമാണ് മനുഷ്യന്റെ പരിക്കുകള്‍ക്കും രോഗങ്ങള്‍ക്കും പുതിയ ചികിത്സകള്‍ വികസിപ്പിക്കുന്നതിന് ഈ ഇനത്തിന്റെ പുനരുല്‍പ്പാദന കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന അന്വേഷണം.
 
 

References

https://www.nature.com/articles/s41598-021-97600-0 
https://mapress.com/zt/article/view/zootaxa.2277.1.4
 https://www.sci.news/biology/danionella-cerebrum-sounds-12724.html 
https://agrilifetoday.tamu.edu/2021/09/29/new-fish-identified-after-years-in-scientific-studies/

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446