വിവിധതരം ചികിത്സാരീതികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, യൂനാനി ചികിത്സ, അക്യുപങ്ങ്ചര്‍, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ എന്നിവ ഉദാഹരണം. എല്ലാ ചികിത്സകള്‍ക്കും അതിന്റേതായ ഗുണഫലങ്ങളും ദോഷവശങ്ങളുമുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ചികിത്സ മാത്രമാണ് പൂര്‍ണമായും ശരിയെന്നും മറ്റെല്ലാ ചികിത്സകളും ഉപേക്ഷിക്കേണ്ടതാണെന്നും പറയുന്നത് വിഡ്ഢിത്തമാണ്. ഓരോ രോഗത്തിനും ഫലപ്രദമായ ചികിത്സാരീതി ഏതാണോ അതു സ്വീകരിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗം. നിലവില്‍ നമുക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും ചില ചികിത്സാ രീതികളെ ഇവിടെ പരിചയപ്പെടാം.