Skip to main content

സിദ്ധവൈദ്യം

ആയുര്‍വേദത്തേക്കാളും പഴക്കമുള്ള ചികിത്സാരീതിയാണ് സിദ്ധവൈദ്യം. ബി.സി 1000 നും ബി.സി 500 നും ഇടയിലാണ് ഇതു രൂപപ്പെട്ടതെന്ന് കരുതുന്നു. സിദ്ധം-സിദ്ധി എന്ന വാക്കില്‍ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. തമിഴ് ഋഷിമാരാണ് ഈ ചികിത്സാ രീതിയുടെ ഉപജ്ഞാതാക്കള്‍. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തമിഴിലാണ്. 


സിദ്ധവൈദ്യത്തില്‍ മനുഷ്യന്റെ ശാരീരിക-മാനസികാവസ്ഥകളെ ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്ക് സമാനമായി വലി, അഴല്‍, ഇയം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതിനെ ഉയിര്‍ധാതു എന്നു പറയുന്നു. ശസ്ത്രക്രിയാവിധികളും നിരവധി രോഗപ്രതിരോധ വിധികളും ഇതിലുണ്ട്. തൊക്കണം, യോഗം, മര്‍മം, ധ്യാനം തുടങ്ങിയ ചികിത്സാരീതികളും സിദ്ധവൈദ്യം നിര്‍ദേശിക്കുന്നുണ്ട്. അഗസ്ത്യരാണ് സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്
 

Feedback
  • Wednesday Apr 2, 2025
  • Shawwal 3 1446