മനുഷ്യജീവിതത്തിന്റെ നിലനിലപിന്നാധാരമായ ഒരു പ്രധാന ഘടകമാണ് സമ്പത്ത്. സമ്പാദനം, സമ്പത്ത് സംരക്ഷണം, സൂക്ഷിപ്പ്, വിനിമയം എന്നിവ സമ്പദ്ഘടനയുടെ ഊടും പാവുമാണ്. ധനസമ്പാദനത്തിനുള്ള വിവിധ മാര്‍ഗങ്ങളില്‍ ഒന്നാണ് കച്ചവടം. പ്രാചീന ബാര്‍ട്ടര്‍ സമ്പ്രദായം മുതല്‍ ആധുനിക ഇ-മാര്‍ക്കറ്റിംഗ് വരെ കച്ചവടത്തിന്റെ വകഭേദങ്ങളാണ്. കാലക്രമത്തില്‍ ഇനിയും മാറിവരാം. ധന സമ്പാദനത്തിന് സ്രഷ്ടാവായ അല്ലാഹു അനുവദിച്ച ഒരു മാര്‍ഗമാണ് കച്ചവടം. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ സൂക്ഷ്മ തലങ്ങളിലെല്ലാം ഇസ്‌ലാമിക ക്രയവിക്രയ നിയമങ്ങളുടെ അന്തസ്സത്ത ദൃശ്യമാണ്. ഏറ്റവുമധികം സാമ്പത്തിക ചൂഷണം നടക്കുന്ന ഒരു രംഗം കൂടിയാണ് ബിസിനസ്.
വൈയക്തികമായ ധനസമ്പാദന മേഖലയായ കച്ചവടം ഒരു സമൂഹ സേവന മാര്‍ഗവും കൂടിയായിട്ടാണ് ഇസ്‌ലാമിക ദര്‍ശനം. അതുകൊണ്ടു തന്നെ പുണ്യം നേടാനുള്ള ഒരു കാര്യമാണ് കച്ചവടം. ജീവിതം പാപപങ്കിലമാവാനും കച്ചവടം തന്നെ മതി. ആയതിനാല്‍ കച്ചവടരംഗത്ത് ഏറെ സൂക്ഷ്മത(ഭക്തി) ആവശ്യമാണ്.