Skip to main content

പിതാമഹന്‍, പിതാമഹന്റെ പിതാവ്

പിതാമഹന് നേര്‍ പിതാവിന്റെ അഭാവത്തില്‍ പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കുന്നു. പിതാമഹന്റെ അഭാവത്തില്‍ പിതാമഹന്റെ പിതാവിനും അനന്തരാവകാശം ലഭിക്കുന്നു. എന്നാല്‍
 
•    പിതാവിന് മാതാവിനേക്കാള്‍  കുറഞ്ഞ ഓഹരിയാണു ലഭിക്കുന്നതെങ്കില്‍ മാതാവിന് ബാക്കിയുടെ 1/3 ആണ് ലഭിക്കുക എന്നത് ഇവിടെ ബാധകമല്ല. പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെങ്കില്‍ മാതാവിന് ആകെ സ്വത്തിന്റെ (1/3) തന്നെ  ലഭിക്കുന്നതാണ്. 
•    പിതാവിനെപ്പോലെ പിതാമഹി (പിതാവിന്റെ മാതാവ്) യെ  അനന്തരമെടുക്കുന്നതില്‍ നിന്നു പിതാമഹന്‍ തടയുകയില്ല. 
•    മരിച്ചയാളുടെ നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍  അനന്തരമെടുക്കുന്നതില്‍ നിന്നു പിതാവിനെപ്പോലെ തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള ഭൂരിപക്ഷ പണ്ഡിതന്‍മാരുടെ അഭിപ്രായം.
•    മാതാവൊത്ത സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍ തടയുന്നതാണ്.

പിതാമഹന് മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

1)    നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2)    ചിലപ്പോള്‍ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ  ഓഹരികള്‍ കഴിച്ചു ബാക്കി ലഭിക്കുന്നു.
3)മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നത്തിനു പുറമേ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ചു ബാക്കിയും ലഭിക്കുന്നു.

 

മുഴുവന്‍

 

മരിച്ചയാള്‍ക്ക് പിതാമഹനല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

  • മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഇല്ലെങ്കില്‍ താഴെ പറയും പ്രകാരം  പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കും

1/6

മരിച്ചയാള്‍ക്ക് പുത്രനോ പുതന്റെ പുത്രനോ അതു പോലെ പുത്രന്‍മാരിലൂടെ താഴോട്ട് പൗത്രന്‍മാരുണ്ടെങ്കില്‍  (1/6 മാത്രം )

ബാക്കി

മരിച്ചയാള്‍ക്ക് നേര്‍ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പൗത്രന്റെ സന്താനങ്ങളോ ഇല്ലെങ്കില്‍ പിതാമഹന് നിശ്ചിത ഓഹരിക്കരുടെ ( ഉദാ: ഭര്‍ത്താവ്/ ഭാര്യ, മാതാവ് ) ഓഹരി കഴിച്ചു ബാക്കി ലഭിക്കുന്നതാണ്. 

1/6 + ബാക്കി

മരിച്ചയാള്‍ക്ക് പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ ഇല്ല. എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ചു ബാക്കിയും പിതാമഹന് ലഭിക്കുന്നതാണ്.

  • മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദര്‍മാര്‍ ഉണ്ടെങ്കില്‍ താഴെ പറയും പ്രകാരം അനന്തരാവകാശം ലഭിക്കും.    

 

ആകെ സ്വത്തിന്റെ 1/3 അല്ലെങ്കില്‍ ഒരു സഹോദരന് തുല്യമായ ഓഹരി

 

മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഉണ്ട്. എന്നാല്‍ നിശ്ചിത ഓഹരിക്കാരാ രുമില്ല എങ്കില്‍

 

ബാക്കിയുടെ 1/3 അല്ലെങ്കില്‍  ആകെ സ്വത്തിന്റെ 1/6 അല്ലെങ്കില്‍ ഒരു സഹോദരനു തുല്യമായ ഓഹരി

 

മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരും നിശ്ചിത ഓഹരിക്കാരും ഉണ്ട് എങ്കില്‍   

ഏതാണോ കൂടുതല്‍ അത് പിതാമഹന് തെരഞ്ഞെടുക്കാവുന്നതാണ്.


 

Feedback