പിതാമഹിക്കും മാതാമഹിക്കും നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
• മാതാമഹിക്ക് മാതാവില്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
• എന്നാല്‍ പിതാമഹിക്ക് മാതാവിനു പുറമെ പിതാവും ഇല്ലെങ്കില്‍ മാത്രമേ അനന്തരാവകാശം ലഭിക്കുകയുള്ളു എന്നാണു ശാഫി, ഹനഫി, മാലികി മദ്ഹബുകളുടെ അഭിപ്രായം. എന്നാല്‍ പിതാവുണ്ടെങ്കിലും മാതാവ് ഇല്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുമെന്നാണു ഹംബലി മദ്ഹബിന്റെ വീക്ഷണം.
1/6 + ബാക്കി |
മരിച്ചയാള്‍ക്ക് നേര്‍ സഹോദരനോ പുത്രിയോ പുത്രന്റെ പുത്രിയോ മറ്റു നിശ്ചിത ഓഹരിക്കാരോ ഇല്ലെങ്കില്‍ (ശാഫി, ഹനഫി, ഹംബലി മദ്ഹബുകളനുസരിച്ച്) |
1/6 |
ഒരു പിതാമഹിയോ അല്ലെങ്കില്‍ ഒരു മാതാമഹിയോ മാത്രമാണുള്ള തെങ്കില്‍ |
1/12 |
പിതാമഹിയും മാതാമഹിയും രണ്ടു പേരുമുണ്ടെങ്കില്‍ ഒരോരുത്തര്‍ക്കും 1/12 ( പന്ത്രണ്ടില്‍ ഒരംശം ) വീതം ലഭിക്കുന്നതാണ്. |
നേര്‍ സഹോദരന്‍
നേര്‍ സഹോദരന് ശിഷ്ട ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.
1. പുത്രന്‍
2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
3. പിതാവ്
• മരിച്ചയാളുടെ സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള മുഴുവന്‍ പണ്ഡിതന്‍മാരുടെയും അഭിപ്രായം.
• അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കിലേ ശിഷ്ട ഓഹരിക്കാരായ ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു . ഉദാ: മരിച്ചയാള്‍ക്ക് 2 പുത്രിമാര്‍, ഭര്‍ത്താവ്, മാതാവ് എന്നിവരാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ ഇവരുടെ നിശ്ചിത ഓഹരികള്‍ കഴിച്ചു ബാക്കിയുണ്ടാവുകയില്ല എന്നതിനാല്‍ സഹോദരന് അവകാശം ലഭിക്കുകയില്ല.
മുഴുവന്‍ |
മരിച്ചയാള്‍ക്ക് നേര്‍ സഹോദരനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ |
ബാക്കി |
മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി |
തുല്യമായി |
മരിച്ചയാള്‍ക്ക് ഒന്നിലധികം സഹോദരന്മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും. |
1: 2 |
മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്‍മാരോടൊപ്പം നേര്‍ സഹോദരിമാരുമു ണ്ടെങ്കില്‍ സഹോദരന് സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു |
നേര്‍ സഹോദരി
നേര്‍ സഹോദരിക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നു.
• പുത്രന്‍
• പൗത്രന്‍, പൗത്രന്റെ പുത്രന്‍
• പിതാവ്
• ·മരിച്ചയാളുടെ സഹോദരീ സഹോദരന്‍മാര്‍ അനന്തരമെടുക്കുന്നതില്‍ നിന്ന് പിതാമഹന്‍ തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള മുഴുവന്‍ പണ്ഡിതന്‍മാരുടെയും അഭിപ്രായം.
• ·അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കിലേ ശിഷ്ട ഓഹരിക്കാരായ ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു.
1/2 |
മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോ ഇല്ലെങ്കില്‍ ഒരു നേര്‍ സഹോദരി (ഈ അനന്തരാവകാശി) മാത്രമാണുള്ളതെങ്കില്‍ |
2/3 |
മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോ ഇല്ല. ഒന്നിലധികം നേര്‍ സഹോദരിമാരാണ് ഉള്ളതെങ്കില്‍ ആകെ സ്വത്തിന്റെ 2/3 ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും. |
2: 1 ശിഷ്ട ഓഹരി |
മരിച്ചയാള്‍ക്ക് നേര്‍ സഹോദരിയോടൊപ്പം നേര്‍ സഹോദരന്‍മാരുമുണ്ടെങ്കില്‍ സഹോദരന് സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ( മറ്റ് അവകാശികളില്ലെങ്കില്‍ ആകെ സ്വത്തും നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും. |
ബാക്കി |
പുത്രിമാരോ പുത്രന്റെ പുത്രിമാരോ അല്ലെങ്കില്‍ പുത്രിമാരും പുത്രന്‍ വഴിക്കുള്ള പുത്രിമാരും ഒരുമിച്ചോ ഉണ്ടെങ്കില്‍ നേര്‍ സഹോദരി നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കാരിയായി മാറുന്നതാണ്. |
(1/2 + ബാക്കി)
(2/3 + ബാക്കി) |
മരിച്ചയാള്‍ക്ക് ഒരു നേര്‍ സഹോദരിയല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി =മുഴുവന്‍ മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരിമാരല്ലാത്ത മറ്റ് അനന്തരാവകാശികള്‍ ആരും ഇല്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍) |