Skip to main content

വിസര്‍ജന മര്യാദകള്‍


•    അല്ലാഹുവിന്റെ നാമങ്ങള്‍ എഴുതിയ വസ്തുക്കള്‍ ശരീരത്തിലുണ്ടെങ്കില്‍ അവ അഴിച്ചു വെച്ചാകണം വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്.

•    വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടതു കാല്‍ വെച്ച് اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ (അല്ലാഹുവേ! എല്ലാ ഖുബ്ഥില്‍ നിന്നും, ഖബാഇഥില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്നു പറഞ്ഞ് പ്രവേശിക്കുക. വലതു കാല്‍ വെച്ച് പുറത്തിറങ്ങുമ്പോള്‍ غُفْرَانَكَ (അല്ലാഹുവേ, നിന്നോട് ഞാന്‍ പാപമോചനം തേടുന്നു) എന്നും പറയണം.

•    വിസര്‍ജനത്തിനായി ഇടതു ഭാഗത്തേക്ക് ഊന്നിയിരിക്കണം.

•    വിസര്‍ജന സമയത്ത് സലാം മടക്കുകയോ ബാങ്കിന് ഉത്തരം നല്കുകയോ ചെയ്യരുത്.

•    പരസ്പരം സംസാരിക്കുന്നത് ഒഴിവാക്കണം.

•    ജനങ്ങള്‍ വിശ്രമിക്കുന്ന സ്ഥലം, കെട്ടി നില്ക്കുന്ന വെള്ളം, ഫലം കായ്ക്കുന്ന മരച്ചുവട് എന്നിവിടങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല.

•    മറയില്ലാത്ത അവസരത്തില്‍ ഖിബ്‌ലയ്ക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്രവിസര്‍ജനം ചെയ്യുവാന്‍ പാടില്ല.

•    ഇരുന്ന് മൂത്രമൊഴിക്കലാണ് ഏറ്റവും ഉത്തമം.

•    മലമൂത്രവിസര്‍ജനം ചെയ്താല്‍ വെള്ളം കൊണ്ട് ശുചീകരിക്കണം.

•    വെള്ളമില്ലെങ്കില്‍ കല്ലു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ശുചീകരിക്കാവുന്നതാണ്.

•    കല്ലു കൊണ്ടു ശുചീകരിക്കുമ്പോള്‍ മൂന്നു കല്ലില്‍ കുറയാന്‍ പാടില്ല.

•    വൃത്തിയാക്കുവാന്‍ ഇടതു കൈയാണ് ഉപയോഗിക്കേണ്ടത്.

Feedback