Skip to main content

സമസ്ത: ലക്ഷ്യം, ആദര്‍ശം

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങള്‍ക്ക് സ്ഥാനം നല്കി അശ്അരീ സരണിയും ശാഫിഈ മദ്ഹബും പിന്തുടരുന്ന സംഘമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആരംഭകാലത്ത് സമസ്ത മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ അഞ്ചെണ്ണമാണ്.

1) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിക വിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുക.

2) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രചാരണത്തെ നിയമാനുസൃതം ചെറുക്കുക.

3) മുസ്‌ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.

4) മതവിദ്യാഭ്യാസത്തിന്ന് ഊന്നല്‍ നല്‍കുക. മതവിശ്വാസത്തോട് കൈകോര്‍ക്കുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക.

5) അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക.

സമസ്ത പിളര്‍പ്പിനുശേഷം 2002ല്‍ പ്ലാറ്റിനം ജൂബിലിയും 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് 90ാം വാര്‍ഷിക മഹാസമ്മേളനവും നടത്തി.


 

Feedback