വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക വിശ്വാസത്തെ വ്യാഖ്യാനിച്ച അശ്അരിയ്യ സരണയില്‍ വിശ്രുതരായ പണ്ഡിത വരേണ്യരുണ്ടായിട്ടുണ്ട്.
അബൂജഅ്ഫര്‍ അത്ത്വാഹാവീ, ഇമാം ശഹറസ്താനീ, അബൂ ഇസ്ഹാഖ് അശ്ശീറാസി, പ്രമുഖ മുഹദ്ദിസുകളായ ഇമാം ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഇമാം ബയ്ഹഖി, പ്രമുഖ ദൈവ ശാസ്ത്രജ്ഞരായ ഖാദീ ബാഖില്ലാനി, ഇമാം ഗസ്സാലീ, ഇമാം നവവീ, ജലാലുദ്ദീന്‍ സുയൂത്വീ, പ്രമുഖ ഖുര്‍ആന്‍-ഹദീസ് പണ്ഡിതന്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങി ആധുനിക കാലത്തെ പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവി വരെയുള്ള ദാര്‍ശനികരും തത്ത്വചിന്തകരും ഈ സരണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്.
ഇതില്‍ പലരും മതത്തെയും ശാസ്ത്രത്തെയും സംയോജിപ്പിച്ചു. ചിലര്‍ അശ്അരിയ്യത്തും സൂഫിസവും സമന്വയിപ്പിച്ചു. മറ്റു ചിലര്‍ ആധുനികതയിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്തുവെച്ചു. വേറെ ചിലര്‍ പുതിയ വിഷയങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.