പതിനെട്ടാം ശകതത്തിലെ ഇന്ത്യന്‍ നവോത്ഥാന നായകന്‍ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (1703-1762)യുടെ സ്വാധീനമാണ് ദയൂബന്ദി പ്രസ്ഥാനത്തിന് നിമിത്തമായത്. ഇന്ത്യയിലെ മുസ്‌ലിംകളെ ആത്മീയ സംസ്‌കരണം നടത്തുക, ഇസ്‌ലാമിക നവോത്ഥാനമുണ്ടാക്കുക, ഇന്ത്യന്‍ മണ്ണിനെ വൈദേശിക ശക്തികളില്‍ നിന്ന് മോചിപ്പിക്കുക എന്നിവയായിരുന്നു ദയൂബന്ദി പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
മുഹമ്മദ് ഖാസിം നാനൂതവിക്കു പുറമെ മൗലാനാ മഹ്മൂദുല്‍ ഹസന്‍, മുഹമ്മദ് യഅ്ഖൂബ് നാനൂസി, മൗലാനാ റശീദ് അഹ്മദ് ഗംഗോഹി, ഇംദാദുല്ല മുഹാജിര്‍ മക്കീ തുടങ്ങിയവര്‍ ആത്മീയ നേതൃത്വത്തിലും സ്വാതന്ത്ര്യ സമരത്തിലും ഒരേ സമയം തിളങ്ങിയവരില്‍ ചിലരാണ്. ദാറുല്‍ ഉലൂമിന്റെ താക്കോല്‍ സ്ഥാനങ്ങളിലും ഇവരായിരുന്നു.