അധ്യായം: രണ്ട്
ജുസ്അ്: ഒന്ന്, രണ്ട്, മൂന്ന്
അവതരണം: മദനിയ്യ
വചനങ്ങള്‍: 286
വാക്കുകള്‍: 6144
അക്ഷരങ്ങള്‍: 25613
സൂറത്തുല്‍ മുത്വഫ്ഫിഫീനു ശേഷം അവതീര്‍ണമായത്.
പേരും അര്‍ഥവും
1. അല്‍ബഖറ: പശു
(മൂസാനബിയുടെ സമുദായത്തിലെ ഒരു പ്രത്യേക സംഭവം പരാമര്‍ശിക്കുന്നുണ്ട്).
2. സഹ്‌റാവാനി1
3. ഫുസ്വ്ത്വാതുല്‍ ഖുര്‍ആന്‍
പ്രത്യേകതകള്‍
1. കേവലാക്ഷരങ്ങള്‍കൊണ്ട് ആരംഭിക്കുന്ന ആദ്യത്തെ അധ്യായം.
2. ഏറ്റവും കൂടുതല്‍ വചനങ്ങളുള്ള അധ്യായം.
3. ഏറ്റവും വലിയ വചനം ഉള്‍ക്കൊള്ളുന്ന അധ്യായം (2:282). ഇതിലെ പരാമര്‍ശം കടബാധ്യതകളെക്കുറിച്ചാണ്.
4. പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ഉത്തമമായ വചനം (ആയത്തുല്‍ കുര്‍സിയ്യ്) ഉള്‍ക്കൊള്ളുന്ന അധ്യായം (2:255).
5. അവസാനം അവതരിച്ച ആയത്ത് ഉള്‍ക്കൊള്ളുന്ന അധ്യായം. (2:281). സൂറത്തുല്‍ മാഇദയിലെ (5:3) ആയത്താണ് അവസാനമിറങ്ങിയതെന്നും അഭിപ്രായമുണ്ട്.
6. ഇസ്‌ലാമിക പ്രബോധനം, വിധികള്‍, നിയമങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യങ്ങള്‍.
7. മദീനയിലിറങ്ങിയ ആദ്യത്തെ സൂറത്ത്.
പ്രധാന വിഷയങ്ങള്‍
1. നമസ്‌കാരം
2. സകാത്ത്
3. സിഹ്‌റ്
4. പ്രതിക്രിയ
5. വസ്വിയ്യത്ത്
6. നോമ്പ്
7. ചന്ദ്രക്കലയിലെ കാലനിര്‍ണയം
8. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവിനിയോഗം
9. ഹജ്ജ്, ഉംറ
10. ദാനധര്‍മങ്ങള്‍
11. കള്ള്, ചൂതാട്ടം എന്നിവയിലെ ദോഷങ്ങള്‍
12. അനാഥ സംരക്ഷണം
13. ബഹുദൈവ വിശ്വാസികളുമായുള്ള വിവാഹം
14. മാസമുറ
15. വിശ്വാസകാര്യങ്ങള്‍
16. ഈലാഇന്റെ വിധി
17. ഇണകള്‍
18. പലിശ
19. കടം
20. ബനൂ ഇസ്‌റാഈല്യരുടെ ചരിത്രം
21. മനുഷ്യ സൃഷ്ടിപ്പ്
22. മുസാ നബിയുടെ ചരിത്രം
23. ഈസാ നബിയുടെ ചരിത്രം
24. ഇബ്‌റാഹീം നബിയുടെ ചരിത്രം
സവിശേഷ വചനങ്ങള്‍
1. ആയത്തുല്‍ കുര്‍സിയ്യ് (2:255)
1. ഖുര്‍ആനിലെ ഏറ്റവും മഹത്തായ സൂക്തം.2
2. ഓരോ ഫര്‍ള് നമസ്‌കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നവന്റെയും സ്വര്‍ഗത്തിനിമിടയില്‍ ഒരു തടസ്സവുമുണ്ടാവുകയില്ല.3
3. ഈ സൂക്തം പാരായണം ചെയ്യുന്നവന് പിശാചില്‍ നിന്ന് സംരക്ഷണം ലഭിക്കും.4
2. ആമനര്‍റസൂലു (2:285)
1. രാത്രി ഈ സൂക്തം പാരായണം ചെയ്യുന്നവന് അതു മതിയാവും.5
2. മുഹമ്മദ് നബിക്കു മുമ്പ് ആര്‍ക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളില്‍ ഒന്നാണ് ഈ സൂക്തം.6
3. ഈ സൂക്തം അര്‍ശിനു താഴെയുള്ള നിധിയില്‍ നിന്നാണ് നല്കപ്പെട്ടത്.7
1 സ്വഹീഹു മുസ്‌ലിം, വാള്യം ഒന്ന്, പേജ് 553, ഹദീസ്: 804.
2 സ്വഹീഹു മുസ്‌ലിം, വാള്യം ഒന്ന്, പേജ് 556, ഹദീസ്: 810.
3 സ്വഹീഹുല്‍ ജാമിഅ്, അല്‍ബാനി, ഹദീസ് നമ്പര്‍: 6464.
4 സ്വഹീഹുല്‍ ബുഖാരി, വാള്യം നാല്, പേജ് 123, ഹദീസ് നമ്പര്‍ 3275.
5 സ്വഹീഹുല്‍ ബുഖാരി, വാള്യം അഞ്ച്, പേജ് 84, ഹദീസ് നമ്പര്‍ 4008.
6 സ്വഹീഹു മുസ്‌ലിം, വാള്യം ഒന്ന്, പേജ് 554, ഹദീസ്: 806.
7 അസ്സ്വില്‍സ്വിലത്തുസ്സ്വഹീഹ, അല്‍ബാനി, പേജ്: 2166.