Skip to main content

സൂറത്തുല്‍ ഫാതിഹ

അധ്യായം: ഒന്ന്
ജുസ്അ്: ഒന്ന്
മക്കിയായ അധ്യായം
ഏഴു വചനങ്ങള്‍
ബിസ്മി ഉള്‍പ്പെടുന്നതാണ് ഈ ഏഴു വചനങ്ങള്‍.
വാക്കുകള്‍: 29
അക്ഷരങ്ങള്‍: 139
സൂറത്ത് മുദ്ദസ്സിറിനു ശേഷം അവതീര്‍ണമായത്.   
പരാമര്‍ശിക്കപ്പെട്ട പ്രധാന വിഷയം:  പ്രകീര്‍ത്തനം, പ്രതിജ്ഞ, പ്രാര്‍ഥന

പ്രധാന പേരുകള്‍:

അല്‍ ഫാതിഹ : പ്രാരംഭം ( വിശുദ്ധ ഖുര്‍ആനിന്റെ തുടക്കം)
ഉമ്മുല്‍ കിതാബ് : വേദഗ്രന്ഥത്തിന്റെ മുഖ്യഭാഗം  
അസ്സബ്ഉല്‍ മസാനീ : ആവര്‍ത്തിക്കപ്പെടുന്ന ഏഴു വചനങ്ങള്‍  
ഫാതിഹത്തുല്‍ കിതാബ്: വേദഗ്രന്ഥത്തിന്റെ ആരംഭം  

മറ്റു പേരുകള്‍: 

1.    അല്‍ വാഫിയ : പരിപൂര്‍ണം (രണ്ട് റക്അത്തുകളിലായി പാരായണം ഭാഗിക്കാന്‍ പറ്റാത്തത്)  
2.    ഖുര്‍ആനുല്‍ അളീം : ശ്രേഷ്ഠമായ ഖുര്‍ആന്‍ (ഖുര്‍ആനിലെ മുഴുവന്‍ വിജ്ഞാനങ്ങളും അതിന്റെ         അടിസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്നതിനാല്‍)   
3.    അല്‍ കന്‍സ് : നിധി
4.    അല്‍ കാഫിയ : മതിയായത് (മറ്റു സൂറത്തുകള്‍ ഓതിയില്ലെങ്കിലും മതിയായത്. ഫാതിഹ ഇല്ലെങ്കില്‍ മറ്റ് സൂറത്തുകള്‍ മതിയാവുകയുമില്ല)   
5.    അസാസുല്‍ ഖുര്‍ആന്‍ : ഖുര്‍ആനിന്റെ അടിസ്ഥാനം    
6.    അന്നൂര്‍ : പ്രകാശം
7.    അല്‍ ഹംദ് : സ്തുതി
8.    അശ്ശുക്ര്‍ : നന്ദി
9.    അശ്ശിഫാ : ശമനം 
10.    അര്‍റുഖിയ്യ : മന്ത്രം
11.    അസ്സ്വലാത്ത് : നമസ്‌കാരം (പ്രാര്‍ഥന)
12.    അദ്ദുആഅ്: പ്രാര്‍ഥന
13.    അത്തഫ്‌വീള് : പ്രതിനിധാനം

 പ്രത്യേകതകള്‍:

1.    പൂര്‍ണമായും ഒന്നിച്ചിറങ്ങിയ ആദ്യത്തെ സൂറത്ത്  
2.    തൗഹീദിന്റെ മൂന്നിനങ്ങളും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നു. ആരാധനയിലും ദൈവത്വത്തിലുമുള്ള ഏകത്വം, രക്ഷാകര്‍തൃത്തിലുള്ള ഏകത്വം, ഗുണവിശേഷങ്ങളിലുള്ള ഏകത്വം എന്നിവയാണവ.
3.    പ്രാര്‍ഥനയില്‍ പാലിക്കേണ്ട മര്യാദയനുസരിച്ചാണ് ഈ സൂറത്തിലെ ആയത്തുകളുടെ ക്രമം. ആദ്യ ആയത്തുകളില്‍ നാഥനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷമാണ് ഹിദായത്തിനു വേണ്ടിയുള്ള പ്രാര്‍ഥന.
4.    ഒരു മുസ്‌ലിം ദിനേന 17 തവണ നിര്‍ബന്ധമായും ആവര്‍ത്തിക്കുന്ന സൂറത്ത്  (ഫര്‍ദ് നമസ്‌കാരങ്ങളില്‍ )
5.    മുഹമ്മദ് നബിക്കു മുമ്പ് ആര്‍ക്കും ലഭിക്കാതിരുന്ന രണ്ടു പ്രകാശങ്ങളില്‍ ഒന്നാണ് ഈ സൂക്തം.  


പ്രാധാന്യങ്ങള്‍:

1.    ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത്ത്.  
2.    നമസ്‌കാരത്തിലെ ഓരോ റക്അത്തിലും നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്ത്/നമസ്‌കാരത്തില്‍ ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല.  
 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446