Skip to main content

ദ ഗ്ലോറിയസ് ഖുര്‍ആന്‍

വളരെ പ്രശസ്തനായ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷകനായിരുന്നു അബ്ദുല്ല യൂസുഫ് അലി. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്ന നാട്ടിലും ഇദ്ദേഹത്തിന്റെ ഗ്ലോറിയസ് ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ പരിഭാഷ ഖ്യാതി നേടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അത് ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.


പതിനഞ്ചു വര്‍ഷം കൊണ്ട് ഇതിന്റെ രണ്ട് റിവൈസ്ഡ് എഡിഷനെങ്കിലും വന്നിട്ടുണ്ട്. ഓരോ എഡിഷനും പുറത്തിറങ്ങുന്നത് പുതിയ പഠനങ്ങളും പുതിയ ചിന്തകളും ചേര്‍ത്ത് മാറ്റങ്ങളുമായിട്ടായിരിക്കും. അമാന പബ്ലിക്കേഷന്‍സിന്റെയും ഇഫ്ത പബ്ലിക്കേഷന്റേതുമായിട്ടാണ് റിവേഴ്‌സ് എഡിഷനുകള്‍ വന്നിട്ടുള്ളത്. രണ്ട് പബ്ലിക്കേഷനുകളും ആമുഖത്തില്‍ ചേര്‍ത്തിട്ടുള്ളത് ആദ്യഗ്രന്ഥത്തിനെഴുതിയ ആമുഖത്തിന്റെ പരിഷ്‌കരിച്ച രൂപം തന്നെയാണ്.


നബിയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരണമാണ് ഈ പരിഭാഷയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം. നബി(സ്വ)യുടെ ഇണകളെക്കുറിച്ചും മക്കളെക്കുറിച്ചും പേരക്കുട്ടികളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെക്കുറിച്ചുമെല്ലാം വളരെ വിശാലമായ ചിത്രം ഈ പരിഭാഷ വരച്ചു കാണിക്കുന്നു്. അതോടുകൂടി തന്നെ മുആവിയ, യസീദ് ബിന്‍ മുആവിയ, കര്‍ബല യുദ്ധം, ഭരണാധികാരികളുടെ ചതികള്‍, ഹസനും ഹുസൈനും(റ) നേരിട്ട ചതികളും അപമാനങ്ങളും എന്നിവയെക്കുറിച്ചെല്ലാം 'ദ ഗ്ലോറിയസ് ഖുര്‍ആനി'ല്‍ പരാമര്‍ശങ്ങളും ചര്‍ച്ചകളുമുണ്ട്. 


എന്നാല്‍ റിവൈസ്ഡ് എഡിഷനുകളില്‍ ഇദ്ദേഹം പറഞ്ഞ പല ഭാഗങ്ങളും മാറ്റിവെക്കുകയും പുതിയവ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഏതൊക്കെ ഭാഗങ്ങളാണ് മാറ്റിവെച്ചത് എന്നും ഏതൊക്കെ ഭാഗങ്ങളാണ് പുതിയതായി ചേര്‍ത്തത് എന്നും ഈ എഡിഷനുകളില്‍ കൃത്യമായി പറയുന്നില്ല. അവരുടെ ആശയങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ ആ പരിഭാഷയില്‍ വരുത്തിയിട്ടുണ്ട്.


എന്നിരിക്കിലും ജനമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയ ഈ പരിഭാഷ ഇന്നും പ്രാധാന്യത്തോടെ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446