നമസ്‌കാരം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമാകുന്നതിന് അത് നിര്‍വഹിക്കുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ഓരോ നമസ്‌കാരത്തിന്റെയും സമയമാവുക, നഗ്നത മറയ്ക്കുക, നമസ്‌കരിക്കുന്നവന്റെ വസ്ത്രം, ദേഹം, നമസ്‌കരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ മാലിന്യങ്ങളില്ലാതിരിക്കുക, വിശുദ്ധ കഅ്ബയെ അഭിമുഖീകരിക്കുക, വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍നിന്ന് വുദൂ ചെയ്തും ശുദ്ധിയായിരിക്കുക എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കണം. ഇവയ്ക്ക് സാങ്കേതികമായി നമസ്‌കാരത്തിന്റെ ശര്‍ത്വുകള്‍ (നിബന്ധനകള്‍) എന്നാണ് പറയുക. ഇവയില്‍ ഏതെങ്കിലും മനപ്പൂര്‍വം വിട്ടുകളയുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്താല്‍ നമസ്‌കാരം പുണ്യകരമായി പരിഗണിക്കപ്പെടുകയില്ല.