Skip to main content

ഉമ്മുല്‍ മുഅ്മിനീന്‍ (12)

മുഹമ്മദ് നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് ഇസ്‌ലാം നല്കിയ പദവിയാണ് ഉമ്മുല്‍ മുഅ്മിനീന്‍, അഥവാ സത്യവിശ്വാസികളുടെ മാതാക്കള്‍. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ വിധവയെ ഇദ്ദകാലം കഴിഞ്ഞാല്‍ മറ്റാര്‍ക്കും വിവാഹം ചെയ്യാമെന്നാണ് ഇസ്്‌ലാമിന്റെ വിധി. എന്നാല്‍ ഈ നിയമം നബിക്കു ബാധകമല്ല. നബി(സ്വ)യുടെ വിയോഗാനന്തരം അവിടുത്തെ ഭാര്യമാര്‍ വിധവകളാണെങ്കിലും അവരെ ആര്‍ക്കും വിവാഹം ചെയ്തുകൂടാ. നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ ഉമ്മ (ഉമ്മുല്‍ മുഅ്മിനീന്‍) എന്ന പദവിയിലാണുള്ളത്. ഉമ്മയെ വിവാഹം ചെയ്തുകൂടല്ലോ. യുക്തിഭദ്രമായ ഒരു നിയമമാണിത്.

Ummul Muminin

ഇരുപത്തി അഞ്ചാമത്തെ വയസ്സിലാണ് നബി(സ്വ) ആദ്യമായി വിവാഹിതനാകുന്നത്. ജാഹിലിയ്യ സമ്പ്രദായമനുസരിച്ച് പുരുഷന്‍ എത്ര വിവാഹം കഴിക്കുന്നുവെന്നതിന് കണക്കില്ലായിരുന്നു. ഇസ്‌ലാം അത് നിര്‍ത്തി. സാധാരണ നിലയില്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യാമെന്നും അനിവാര്യഘട്ടത്തില്‍ പൂര്‍ണ നീതി പുലര്‍ത്തിക്കൊണ്ട് നാലു സ്ത്രീകളെ വരെ വിവാഹം ചെയ്യാമെന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ നബി(സ്വ) അല്ലാഹുവിന്റെ കല്പന പ്രകാരം പ്രത്യേകമായ സാഹചര്യങ്ങള്‍ മൂലം നാലിലേറെ വിവാഹം ചെയ്തിട്ടുണ്ട്.

 

Feedback