Skip to main content

അലിബ്ബ് അര്‍സലാന്‍

ത്വുഗ്‌രില്‍ ബേഗിന് മക്കളുണ്ടായിരുന്നില്ല. തുഗ്‌രിലിന്റെ സഹോദരന്‍ ചഗ്‌രിബേഗിന്റെ മകന്‍ അലിബ്ബ് അര്‍സലാനാണ് പിന്‍ഗാമിയാണ് ഭരണമേറ്റെടുത്തത് ക്രി. 1063ല്‍ (ഹി. 455).

രാജ്യ വിസ്തൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അലിബ്ബ് അര്‍സലാന്‍ ക്രി 1064ല്‍ തന്നെ അര്‍മീനിയയും ജോര്‍ജിയയും സല്‍ജൂക് ഭരണത്തിനു കീഴിലാക്കി.

ഇസ്‌ലാമിനെത്തന്നെ തുടച്ചു നീക്കാനൊരുങ്ങി വന്‍പടയുമായി അബ്ബാസീ ഖിലാഫത്തി നെതിരെ ക്രി. 1071ല്‍ ബൈസന്ത്യന്‍ ചക്രവര്‍ത്തി നടത്തിയ അക്രമണം ചരിത്ര പ്രസിദ്ധമാണ്.  ഇതിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചത് അലിബ്ബ് അര്‍സലാനാണ്.

രണ്ടു ലക്ഷം അശ്വഭടന്‍മാര്‍, മുപ്പത്തയ്യായിരം ഫ്രഞ്ച് കാലാള്‍പ്പട, പതിനയ്യായിരം കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭടന്‍മാര്‍, ഒപ്പം വന്‍ പുരോഹിത സംഘം, തെറ്റാലികള്‍, മിന്‍ജനീക്ക് തുടങ്ങിയ ആയുധങ്ങള്‍ എന്നിവയടങ്ങുന്ന ബൈസന്ത്യന്‍ പടയെ അലിബ്ബ് അര്‍സലാന്റെ 20,000 വരുന്ന സൈനികരും നാട്ടുകാരും തുരത്തിയോടിച്ചു.  ചക്രവര്‍ത്തി റൊമാസിയോസ് പിടിയിലുമായി.

ഏഷ്യാമൈനര്‍, വടക്കന്‍ സിറിയ, മാവറാഅന്നഹ്ര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കു കൂടി സല്‍ജൂക് ഭരണം വ്യാപിച്ചതോടെ അലിബ്ബ് അര്‍സലാന്റെ നാമം മക്കയിലെയും മദീനയിലെയും ഖുതുബകളില്‍ പോലും പരാമര്‍ശിക്കാന്‍ തുടങ്ങി.

നീതിമാനും പാവങ്ങളുടെ സംരക്ഷകനുമായിരുന്ന അലിബ്ബ് പത്തു വര്‍ഷത്തെ ഭരണത്തിനു ശേഷം ക്രി. വ. 1072ല്‍ (ഹി. 465) മരിച്ചു.   പ്രതിഭാശാലിയായ മന്ത്രി നിസാമുല്‍ മുല്‍ക്കായിരുന്നു അലിബ്ബ് അര്‍സലാന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി. 


 

Feedback