കണ്‍ഫ്യൂഷിയസിന്റെ (ചരമം 478 ബി സി) അധ്യാപനങ്ങള്‍ ഒരു മതസംഹിതയല്ല, മറിച്ച് കര്‍മ പദ്ധതിയാണ്. മനുഷ്യന്‍ അവന്റെ സഹജീവികളുമായി പുലര്‍ത്തേണ്ട ബന്ധങ്ങളെക്കുറിച്ചാണ്,അതിന്റെ വിശദമായ നീതിശാസ്ത്രമാണ് കണ്‍ഫ്യൂഷിയസ് മുന്നോട്ടുവയ്ക്കുന്നത്. സത്യസന്ധമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയും നല്ല ഭരണാധികാരിക്കു മാത്രമേ നല്ല ഭരണം പ്രദാനം ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം ഉണര്‍ത്തുന്നു.