Skip to main content

സഞ്ചാരികള്‍ (9)

നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കൂ, പാഠങ്ങള്‍ പഠിക്കൂ എന്നത് വിശുദ്ധ ഖുര്‍ആനിന്റെ അനുശാസനങ്ങളിലൊന്നാണ്(6:11,29:20). നാടുകളില്‍ സഞ്ചരിച്ച് വിദ്യ നേടിയെടുത്തവര്‍ അനേകമുണ്ട്. ജീവിതം മുഴുവന്‍ യാത്ര ചെയ്തവരുണ്ട്. തന്റെ യാത്ര സമൂഹത്തിനുകൂടി പാഠമാകുന്ന വിധം യാത്രാവിവരണം തയ്യാറാക്കിയവരുണ്ട്. സഞ്ചാര സാഹിത്യം (Travelogue) ഒരു സാഹിത്യ ശാഖയായി വികസിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് സഞ്ചാരി എന്ന് ചരിത്രത്തിലിടം നേടിയ പ്രതിഭകളും കുറവല്ല. ഹുയാങ്‌സങ്, ഫാഹിയാന്‍, അല്‍ബറൂനി, ഇബ്‌നു ബത്തൂത്ത തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ പെടുന്നു.

Feedback