Skip to main content

ബൈബിള്‍ വചനത്തിലെ വൈരുധ്യം

ബൈബിള്‍ വചനത്തിലെ ഒന്നാമത്തെ വൈരുധ്യം എന്തെന്നാല്‍, ഖുര്‍ആന്‍ 'കാര്യങ്ങളുടെ' (പ്രകാശത്തിന്റെയെന്നോ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകളുടെയെന്നോ പറയാം) സഞ്ചാരമാണ് ഉദ്ദേശിക്കുന്നത്. ബൈബിളാകട്ടെ സമയവും സമയവും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. ഒരുവേള കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു വായനക്കാരനു തോന്നിപ്പോകുന്നതിലും തെറ്റില്ല. കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു സങ്കല്പിച്ചാല്‍ തന്നെ ഇതില്‍ ഖുര്‍ആനിലെപ്പോലെ ദൂരവും സമയവും താരതമ്യം ചെയ്യപ്പെടുന്നില്ല. ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ യഅ്‌റുജു എന്നു പ്രയോഗിച്ചത് സൂക്ഷ്മമായാണ്. മനുഷ്യന്റെ കാല്‍വെപ്പ് (Stepping) ഈ പ്രയോഗം വ്യക്തമാക്കുന്നു. മലക്കുകള്‍ സഞ്ചരിക്കുന്ന (പ്രകാശത്തിന്റെയും) ദൂരത്തെ ക്കുറിക്കാനാണ് ഖുര്‍ആന്‍ ഈ പദം സ്വീകരിച്ചതെന്നു കാണാം. പഴയ പ്രമുഖ ഇംഗ്ലീഷ് തഫ്‌സീറുകളില്‍ Spaceനോടാണ് ഈ വചനത്തിലെ താരതമ്യമെന്നു പറയുന്നത് ഇതേ ആശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് യൂസുഫലി ഈ വചനത്തിലെ ആശയം ചോര്‍ന്നു പോകാതെ ഇംഗ്ലീഷിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തത് കാണുക: 'He rules (all) affairs from the heavens to the earth: in the end will (all affairs) go up to Him, on a Day, the Space whereof will be (as) a thousand years of your reckoning'.

പ്രകാശം ഒരു ഭൗമ ദിനത്തില്‍ പിന്നിടുന്ന അത്രയും ദൂരമാണ് 1000 ചാന്ദ്ര വര്‍ഷത്തില്‍ ചന്ദ്രന്‍ ഭൂമിക്കു ചുറ്റും കൃത്യമായി സഞ്ചരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണ്. ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടതുമാണ്.

ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ നമ്പറിലും (32:5) അമാനുഷികതയുണ്ട്. ഒരു ചാന്ദ്രവര്‍ഷവും ഒരു സൗരവര്‍ഷവും തമ്മിലുള്ള ദിവസ വ്യത്യാസത്തെ 32.5 എന്ന ഈ സൂക്തത്തിന്റെ നമ്പര്‍ കൊണ്ട് ഗുണിച്ചാല്‍ ഒരു ചാന്ദ്രവര്‍ഷത്തിലെ ആകെ ദിവസമെത്രയെന്നു കിട്ടുമെന്നതാണത്. (ശരിയായ വില 32.5707... എന്നാണ്. എന്നാല്‍ 32-ാമത്തെ അധ്യായത്തില്‍ 30 വചനം മാത്രമുള്ളതിനാല്‍ 32:5 എന്നതായിരിക്കുമല്ലോ ഏറ്റവുംചേരുന്നത്.)

ദൈവസിംഹാസനമെന്ന റഫറന്‍സില്‍പോലും ഒരുദിവസമെന്നത് ഇവിടത്തെ 228 കോടി വര്‍ഷമാണെന്ന് നാം മനസ്സിലാക്കി. ''കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരം വര്‍ഷ''മായി ബൈബിള്‍ ചുരുക്കിക്കളഞ്ഞു. ഈ വചനത്തില്‍ തുടര്‍ന്നു വന്ന ''ആയിരം വര്‍ഷമെന്നതോ ഒരുദിവസം പോലെയും'' എന്നു പറഞ്ഞാലോ? കര്‍ത്താവിന്റെ അടുത്ത് ആയിരം വര്‍ഷം പിന്നിടുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസമേ ആകുന്നുള്ളൂ എന്നല്ലേ അര്‍ഥമാക്കുന്നത്? ബൈബിള്‍ ഇങ്ങനെ തിരിച്ചു പ്രയോഗിച്ചപ്പോള്‍ ദൈവസിംഹാസനം ഭൂമിയേക്കാള്‍ വളരെ ചെറുതായിപ്പോവുകയും ചെയ്തു!

ബൈബിള്‍ പകര്‍ത്തിയെഴുതുമ്പോഴോ മറ്റോ പറ്റിയ തെറ്റ് ഖുര്‍ആന്‍ തിരുത്തുകയായിരുന്നില്ലേ സത്യത്തില്‍ സംഭവിച്ചത്?
പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ രാത്രിയും പകലുമായി സൂര്യന്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ബൈബിള്‍ പറയുന്നുണ്ട് (Genesis 1:131). ഒന്നാംദിവസം കര്‍ത്താവ് ഭൂമിയില്‍ പ്രകാശവും ഇരുട്ടും സൃഷ്ടിച്ചു. അങ്ങനെ ആദ്യത്തെ സായന്തനം വന്നു. അനന്തരം ആദ്യ പ്രഭാതവും. എന്നാല്‍ നാലാം ദിവസമാകുന്നതു വരെ കര്‍ത്താവ് സൂര്യനെ സൃഷ്ടിച്ചിരുന്നില്ല. അതായത്, മൂന്ന് സായന്തനവും മൂന്ന് പ്രഭാതവും ഭൂമിയില്‍ ഉണ്ടായത് ബൈബിള്‍ പ്രകാരം സൂര്യനില്ലാതെയെന്ന്!

ബൈബിളിലെ നക്ഷത്രസങ്കല്പവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. സൂര്യന്‍ ഒരു ശരാശരി നക്ഷത്രം മാത്രമാണ്. സൂര്യന്റെ അനേകംമടങ്ങ് പിണ്ഡമുള്ളവയാണ് ഒട്ടുമിക്ക നക്ഷത്രങ്ങളും. എന്നാല്‍ ബൈബിളിന്റെ ധാരണ നക്ഷത്രങ്ങള്‍ ചെറിയ വസ്തുക്കളാണെന്നാണ്. തന്റെ ഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവിനു മുമ്പ് ഭൂമിയിലേക്ക് നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമെന്ന് യേശു പറയുന്നതായി ബൈബിളില്‍ കാണാം (മാര്‍ക്ക് 13:24-30).

ഏതെങ്കിലും നക്ഷത്രം ഭൂമിയിലേക്ക് വീഴുന്നതു പോകട്ടെ, അതിന്റെ സമീപത്തു പോലും എത്തുന്നതിനു മുമ്പ് ഭൂമി ബാഷ്പമായിപ്പോകും. അപ്പോള്‍ യേശുവിന്റെ രണ്ടാം വരവിന് ഭൂമിയുണ്ടാവില്ലെന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ പക്ഷേ, നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നത് മഹാപ്രതിഭാസമായാണ്. ഖുര്‍ആന്‍ പറയുന്നു: ''നക്ഷത്രങ്ങളുടെ പതന സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, വമ്പിച്ച യാഥാര്‍ഥ്യം തന്നെയാണത്'' (56:75,76).

Feedback
  • Wednesday Jan 29, 2025
  • Rajab 29 1446