Skip to main content

ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ (81-90)

81.     അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്

 ഖുറൈശിലെ സുഹ്‌രി ശാഖ. സ്വര്‍ഗംലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. ആദ്യകാല വിശ്വാസി. തനിക്കുശേഷം ഖിലാഫത്തിന്റെ ഉത്തരവാദിത്തം ഏല്പിച്ചുകൊണ്ട് ഉമര്‍(റ) തെരഞ്ഞെടുത്ത ആറുപേരില്‍ ഒരാള്‍. ബദ്‌റ് മുതല്‍ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. വ്യാപാര പ്രമുഖന്‍, സമ്പന്നന്‍, ഉദാരന്‍. ഹിജ്‌റ 32 ല്‍ മദീനയില്‍ മരണം. ഹദീസുകള്‍ 60.
    
    കൂടുതലറിയാന്‍

82.     അബ്ദുര്‍റഹ്മാനിബ്‌നു സ്വഖ്ര്‍ അദ്ദൗസി (അബൂഹുറയ്‌റ)

 ഖൈബര്‍ വര്‍ഷത്തില്‍ ഇസ്‌ലാം സ്വീകരണം. തുടര്‍ന്ന് നബി(സ്വ)യോടൊപ്പം പിരിയാതെ നിന്നു. നബി(സ്വ)യുടെ പ്രത്യേക പ്രാര്‍ഥന കാരണം സ്വഹാബികളില്‍ ഏറ്റവും ഹദീസ് മനപ്പാഠമുള്ളയാളായി. ഹദീസിലും വിജ്ഞാനത്തിലും അതീവ താല്പര്യം വെച്ചുപുലര്‍ത്തി. നബി(സ്വ)യുടെ മരണാനന്തരം ദീര്‍ഘകാലം ജീവിച്ചതുകൊണ്ടും വൈജ്ഞാനിക മേഖലകളില്‍ ശ്രദ്ധിച്ചതുകൊണ്ടും ഹദീസുകള്‍ ഏറ്റവും കൂടുതല്‍ പിന്‍തലമുറയ്ക്ക് കൈമാറാന്‍ സാധിച്ചു. ഹിജ്‌റ 57 ല്‍ 78 ആം വയസ്സില്‍ മദീനയില്‍ മരണം. ഹദീസുകള്‍ 5374.
    
    കൂടുതലറിയാന്‍ 


83.     ഉസ്മാനുബ്‌നു അഫ്ഫാന്‍

 ഖുറൈശ് ഗോത്രം. മൂന്നാംഖലീഫ. സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തില്‍ ഒരാള്‍. മക്കയില്‍ ജനനം. പ്രവാചകനിയോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചു. നബി(സ്വ)യുടെ രണ്ട് പെണ്‍മക്കളെ (ഒരാളുടെ മരണശേഷം മറ്റൊരാളെ) വിവാഹം ചെയ്തു. അതിനാല്‍ ദൂന്നുറൈന്‍ (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന് വിളിക്കപ്പെട്ടു. സമ്പന്നന്‍. വലിയ ഉദാരന്‍. ലജ്ജാശീലന്‍. അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ കലാപത്തില്‍ ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ വധിക്കപ്പെട്ടു. ഹിജ്‌റ 35 ല്‍ ആയിരുന്നു. ഹദീസുകള്‍ 146.
    
    കൂടുതലറിയാന്‍


84.     ഉസ്മാനുബ്‌നു അബീആസ്വ്

 ത്വാഇഫുകാരന്‍.സഖീഫ് ഗോത്രം. പ്രസിദ്ധനായ സ്വഹാബി. സഖീഫ് ഗോത്രത്തിന്റെ ദൗത്യ സംഘത്തോടൊപ്പം വന്നു ഇസ്‌ലാം സ്വീകരിച്ചു. നബി(സ്വ) ഇദ്ദേഹത്തെ ത്വാഇഫിന്റെ ഗവര്‍ണറായി നിശ്ചയിച്ചു. മുആവിയയുടെ കാലത്ത് ബസ്വറയില്‍ മരണം. ഹദീസുകള്‍ 9.

85.     അദിയ്യുബ്‌നു ഹാതിം അത്ത്വാഈ

 ഹിജ്‌റ ഒന്‍പതാമത്തെ വര്‍ഷം വന്ന ദൗത്യസംഘത്തോടൊപ്പം എത്തി ഇസ്‌ലാം സ്വീകരിച്ചു. നന്നായി ജീവിച്ചു. വലിയ സമ്പന്നനും അങ്ങേയറ്റത്തെ ഉദാരനും. ഇദ്ദേഹത്തിന്റെ പിതാവ് ഹാത്തിം അത്ത്വാഈ ജാഹിലിയ്യാ കാലത്തെ അറിയപ്പെട്ട ഉദാരന്‍. സമുദായത്തിലെ ആദരണീയന്‍. ഹിജ്‌റ 67 ല്‍ മരണം. ഹദീസുകള്‍ 66.

86.     ഉര്‍വത്തുബ്‌നു സുബൈര്‍ബ്‌നില്‍ അവ്വാം

 അസദ് ഗോത്രം. മദീനയിലെ ഏഴ് ഫഖീഹുമാരില്‍ ഒരാള്‍. താബിഉകളില്‍ പ്രമുഖന്‍. അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ സഹോദരന്‍. പിതാവില്‍ നിന്നും മാതാവില്‍ നിന്നും അമ്മാവി ആഇശ(റ)യില്‍നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നും മറ്റുമായി ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നോമ്പുകാരനായിരിക്കെ ഹിജ്‌റ 92 ല്‍ മരണം.

87.     ഉക്ബത്തുബ്‌നു അംറ് (അബൂമസ്ഊദി)

 ഖസ്‌റജ് ഗോത്രം. ബദ്‌റിലും മറ്റു യുദ്ധങ്ങളിലും പങ്കെടുത്തു. അഖബ ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതു പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. പില്കാലത്ത് കുഫയിലേക്ക് മാറി. ഹിജ്‌റ 41 ല്‍ മരിച്ചു. ഹദീസുകള്‍ 102.

88.     ഉഖ്ബത്തുബ്‌നു ആമിര്‍

    അല്‍ജുഹനി ഗോത്രം. പ്രമുഖ സ്വഹാബി. ഈജിപ്തില്‍വെച്ച് ഹിജ്‌റ 58ല്‍ മരണം. ഹദീസുകള്‍ 55.
    
    കൂടുതലറിയാന്‍


89.     അമ്മാറുബ്‌നുയാസിര്‍

 പിതാവ് യാസിറിന്റെയും മാതാവ് സുമയ്യയുടെയും കൂടെ ആദ്യകാലത്തുതന്നെ ഇസ്‌ലാം പ്രഖ്യാപിച്ചു. ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് , രിദ്വ്‌വാന്‍ ഉടമ്പടി എന്നിവയില്‍ പങ്കെടുത്തു. ഉമര്‍(റ) തന്റെ ഭരണകാലത്ത് കൂഫയിലെ ഗവര്‍ണറായി നിയമിച്ചു. അലി(റ)യോടൊപ്പം ജമല്‍, സ്വിഫ്ഫീന്‍ എന്നീ യുദ്ധങ്ങളില്‍ പങ്കുചേര്‍ന്നു. ഹിജ്‌റ 37 ല്‍ സ്വിഫ്ഫീനില്‍ വധിക്കപ്പെട്ടു. ഹദീസുകള്‍ 62.
    
    കൂടുതലറിയാന്‍

90.     ഇംറാനുബ്‌നു ഹുസൈന്‍

 ഖൈബര്‍ വര്‍ഷത്തില്‍ ഇസ്‌ലാം സ്വീകരിച്ച നബി(സ്വ)യോടൊപ്പം യുദ്ധങ്ങളില്‍ പങ്കുചേര്‍ന്നു. ഹിജ്‌റ 52 ല്‍ ബസ്വറയില്‍ മരണം. ഹദീസുകള്‍ 180.

Feedback