Skip to main content

ഇബ്രാഹീം ബിൻ വലീദ്

യസീദ് മൂന്നാമന്റെ പിന്‍ഗാമിയായാണ് ഇബ്‌റാഹീം അധികാരമേറ്റത്. അമവി ഭരണത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ആഭ്യന്തര-കുടുംബ സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തിയ നാളുകളായിരുന്നു ഇബ്‌റാഹീമിന്റെ ഭരണകാലം.

യസീദുബ്‌നു വലീദ് ആറുമാസം മാത്രമാണ് ഖിലാഫത്തിലിരുന്നതെങ്കില്‍ ഇബ്‌റാഹീം ഭരണചക്രം തിരിച്ചത് കേവലം മൂന്നുമാസമാണ്. അര്‍മീനിയ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന മര്‍വാനുബ്‌നു മുഹമ്മദ് ഇബ്‌റാഹീമിനെതിരെ പടനീക്കം നടത്തി. വലീദ് രണ്ടാമന്റെ പുത്രന്‍മാരില്‍ ഒരാളെ ഖിലാഫത്ത് ഏല്പിക്കണമെന്നായിരുന്നു മര്‍വാന്റെ ആവശ്യം.

ഇവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം ഭരണത്തില്‍ നിന്ന് പുറത്തായത്. ക്രി.വ. 744 (ഹി. 128)ലായിരുന്നു ഈ സംഭവങ്ങള്‍.

Feedback