Skip to main content

യസീദ് ബിൻ വലീദ്

വലീദ് രണ്ടാമനുശേഷം ക്രി. 744ല്‍ യസീദുബ്‌നു വലീദ് (യസീദ് മൂന്നാമന്‍) അധികാരത്തിലെത്തി. ധര്‍മനിഷ്ഠനും ആദര്‍ശവാദിയുമായിരുന്നു യസീദ്. ഉമറുബ്‌നു അബ്ദില്‍ അസീസിനുശേഷം അധികാരത്തിലെത്തിയ സാത്വികരില്‍ ഒരാളാണ് യസീദ് മൂന്നാമന്‍. അദ്ദേഹം നിരവധി നല്ല കാര്യങ്ങള്‍ നടപ്പാക്കി. എന്നാല്‍ വലീദ് രണ്ടാമന്‍ ഇരട്ടിയാക്കിയ സൈനികരുടെ ശമ്പളം അദ്ദേഹം വെട്ടിക്കുറച്ചു. ഇത് സൈനികരുടെ വെറുപ്പിനിടയാക്കുകയും നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിക്കാതെ പോവുകയും ചെയ്തു.

ഇതിനിടെ, വലീദിന്റെ രക്തത്തിന് പ്രതികാരം ചോദിക്കാന്‍ മര്‍വാനുബ്‌നു മുഹമ്മദ് സിറിയയിലെത്തി. ഇത് അമവികളില്‍ ചേരിതിരിവിന് കാരണമായി. ഇതിനിടെ കോളറ ബാധിച്ച് യസീദ് മൂന്നാമന്‍ മരിക്കുകയും ചെയ്തു. ആറുമാസം മാത്രമാണ് ഇദ്ദേഹം ഖലീഫയായിരുന്നത്.


 

Feedback