Skip to main content

നിന്നു മൂത്രമൊഴിക്കല്‍

വസ്ത്രത്തിലോ ശരീരത്തിലോ മൂത്രം ആകാത്ത രൂപത്തില്‍ നിന്നുകൊണ്ട് മൂത്രമൊഴിക്കുന്നത് അനുവദനീയമാണോ?


ഉത്തരം:  നിന്നു മൂത്രമൊഴിക്കുന്നത് വിരോധമില്ല-വിശിഷ്യാ അത് ആവശ്യമായി വരുമ്പോള്‍. മൂത്രമൊഴിക്കുന്ന ആളുടെ ഔറത്ത് മറ്റുള്ളവര്‍ കാണാത്തവിധം മറഞ്ഞുകൊണ്ടും മൂത്രം തെറിക്കാത്ത രൂപത്തിലുമായിരിക്കണം മൂത്രമൊഴിക്കുന്നത്. ഹുദൈഫ(റ) പറയുന്നു: ''നബി(സ്വ) ഒരുകൂട്ടര്‍ കുപ്പയിടുന്ന സ്ഥലത്ത് ചെല്ലുകയും നിന്ന് മൂത്രമൊഴിക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).


എന്നാല്‍ ഇരുന്ന് മൂത്രമൊഴിക്കലാണ് ഏറ്റവും ഉത്തമം. നബി(സ്വ)യുടെ സാധാരണ പതിവ് അതായിരുന്നു. ഔറത്ത് മറയാനും മൂത്രം തെറിക്കാതിരിക്കാനും അതാണ് കൂടുതല്‍ നല്ലത്.
 

Feedback