Skip to main content

മൂത്രത്തിന് ട്യൂബിട്ട ആളുടെ നമസ്‌കാരം

മൂത്രം അറിയാതെ പോയിക്കൊണ്ടിരിക്കുന്നതിനാല്‍ മൂത്രത്തിന് ട്യൂബിട്ട ആളുകള്‍  എങ്ങിനെയാണ് നമസ്‌കരിക്കേണ്ടത്?

മറുപടി : ബോധമുള്ള വിശ്വാസികളെല്ലാം അവരുടെ കഴിവനുസരിച്ച് നമസ്‌കാരം യഥാസമയം നിര്‍വഹിക്കണം. നില്‍ക്കാന്‍ കഴിവുള്ളവന്‍ നിന്നുകൊണ്ട്. അതിന് കഴിയാത്തവര്‍ ഇരുന്നു കൊണ്ടോ കിടന്നുകൊണ്ടോ. വുദ്വു ചെയ്യാന്‍ തടസ്സമുള്ളവര്‍ തയമ്മും ചെയ്ത് നമസ്‌കരിക്കണം. മൂത്രമോ രക്തമോ പോയിക്കൊണ്ടിരിക്കുന്നവര്‍ അത് നിലനില്‍ക്കേ തന്നെ കഴിയുന്നതും ശുദ്ധിവരുത്തി നമസ്‌കരിക്കണം.  നമസ്‌കാരസമയം ആയിക്കഴിഞ്ഞ ശേഷം വുദ്വുചെയ്‌തോ തയമ്മും ചെയ്‌തോ നമസ്‌കരിക്കാം. രണ്ട് നമസ്‌കാരങ്ങള്‍ ഒരുമിച്ചു നിര്‍വഹിക്കുകയും ചെയ്യാം. മലിനമായ ട്യൂബ് ശരീരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടോ ശരീരത്തില്‍ നിന്നും മൂത്രം ഉറ്റിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടോ നമസ്‌കാരം സ്വീകരിക്കപ്പെടാതെ പോകുകയില്ല. “നിങ്ങള്‍ക്ക് സാധിക്കുന്നത്ര അള്ളാഹുവെ സൂക്ഷിക്കുക”എന്നാണ് ഖുര്‍ആനിലെ (64:16) കല്പന. കഴിവിനപ്പുറം ചെയ്യാന്‍ അള്ളാഹു ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല (2:286).

Feedback