Skip to main content

വിഷമമില്ലാത്ത യാത്രയിലെ നോമ്പ്

സുഖദായകമായ യാത്രാസൗകര്യങ്ങളുള്ള ഇക്കാലത്ത് യാത്രക്കാരന് നോമ്പനുഷ്ഠിക്കു ന്നതില്‍ ഒരു വിഷമവും അനുഭവപ്പെടുന്നില്ലെങ്കില്‍ അവന്‍ നോമ്പനുഷ്ഠിക്കുന്നതോ അനുഷ്ഠിക്കാതിരിക്കുന്നതോ ഉത്തമം ?


മറുപടി : യാത്രക്കാരന് നോമ്പനുഷ്ഠിക്കാനും അനുഷ്ഠിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ശറഇയ്യായ തെളിവുകള്‍ വെച്ചുനോക്കുമ്പോള്‍ നോമ്പനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം-നോമ്പു കൊണ്ട് വിഷമമുണ്ടാകുമെങ്കില്‍ പ്രത്യേകിച്ചും. നബി(സ്വ) പറയുകയുണ്ടായി: ''യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യമല്ല''. ''അല്ലാഹു അവനെ ധിക്കരിക്കുന്നത് വെറുക്കുന്നതു പോലെ തന്നെ അവന്റെ ഇളവുകള്‍ സ്വീകരിക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു''
നോമ്പു കൊണ്ട് പ്രയാസമില്ലെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതിന് വിരോധമില്ല. പ്രയാസമുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കുന്നത് അഭിലഷണീയമല്ല.

Feedback