ഭ്രാന്തന്‍മാര്‍ക്കുവേണ്ടി ഫിത്വര്‍ സകാത്ത് നല്‌കേണ്ടതുണ്ടോ?
മറുപടി: അവന്ന് ചിലവ് കൊടുക്കുവാന്‍ ബാധ്യസ്ഥനായവന്‍ നല്‌കേണ്ടതുണ്ട്. നബി(സ്വ) ആണിന്റെയും പെണ്ണിന്റെയും കുട്ടിയുടെയും വലിയവന്റെയും പേരില്‍ ഫിത്വര്‍ സകാത്ത് നല്കണമെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട എല്ലാവരുടെയും പേരില്‍ എന്ന് തുടര്‍ന്ന് പറയുന്നതായി കാണാം. ബുദ്ധിയില്ലാത്ത കുട്ടിയുടെ പേരില്‍ പോലും ഫിത്വര്‍ സകാത്ത് നല്കണമെന്ന് പറയുമ്പോള്‍ ഭ്രാന്തന്‍മാരെ ഒഴിവാക്കുവാന്‍ തെളിവ് കാണുന്നില്ല.