ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പു തന്നെ അതു നല്‍കാമോ ?
മറുപടി : സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂര്‍ നല്‍കാന്‍ അബ്ബാസ്(റ)ന് നബി(സ്വ) അനുവാദം നല്‍കിയതായി അലി(റ)ല്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.