حَدَّثَنِي مُحَمَّدٌ، أَخْبَرَنَا عَبْدُ اللَّهِ، عَنْ مَعْمَرٍ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي سَالِمُ بْنُ عَبْدِ اللَّهِ، عَنْ أَبِيهِ ـ رضى الله عنهم أَنَّ النَّبِيَّ صلى الله عليه وسلم لَمَّا مَرَّ بِالْحِجْرِ قَالَ " لاَ تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا إِلاَّ أَنْ تَكُونُوا بَاكِينَ، أَنْ يُصِيبَكُمْ مَا أَصَابَهُمْ ". ثُمَّ تَقَنَّعَ بِرِدَائِهِ، وَهْوَ عَلَى الرَّحْلِ.
1. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) ഹിജ്‌റ് വഴി കടന്നുപോയപ്പോള്‍ പറഞ്ഞു: 'അക്രമികളായ ജനതയുടെ ഭവനങ്ങള്‍ക്കരികില്‍ നിങ്ങള്‍ കരഞ്ഞുകൊണ്ടല്ലാതെ പ്രവേശിക്കരുത്; അവര്‍ക്ക് ബാധിച്ചത് നിങ്ങള്‍ക്കു ബാധിക്കാതിരിക്കാന്‍. പിന്നീട് അദ്ദേഹം വാഹനപ്പുറത്തായിരിക്കെ തന്റെ തട്ടം കൊണ്ട് മുഖം മറച്ചു.'
ഹദീസ് നമ്പര്‍: ബുഖാരി : 3380, 4419, 4702, മുസ്‌ലിം : 2980, അഹ്മദ് : 4561, 5225
حَدَّثَنَا مُحَمَّدُ بْنُ مِسْكِينٍ أَبُو الْحَسَنِ، حَدَّثَنَا يَحْيَى بْنُ حَسَّانَ بْنِ حَيَّانَ أَبُو زَكَرِيَّاءَ، حَدَّثَنَا سُلَيْمَانُ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ، عَنِ ابْنِ عُمَرَ ـ رضى الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا نَزَلَ الْحِجْرَ فِي غَزْوَةِ تَبُوكَ أَمَرَهُمْ أَنْ لاَ يَشْرَبُوا مِنْ بِئْرِهَا، وَلاَ يَسْتَقُوا مِنْهَا فَقَالُوا قَدْ عَجَنَّا مِنْهَا، وَاسْتَقَيْنَا. فَأَمَرَهُمْ أَنْ يَطْرَحُوا ذَلِكَ الْعَجِينَ وَيُهَرِيقُوا ذَلِكَ الْمَاءَ.
2. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: തബൂക്ക് യുദ്ധവേളയില്‍ ഹിജ്‌റിലിറങ്ങിയപ്പോള്‍ നബി(സ്വ) അവരോട് അവിടത്തെ കിണറില്‍ നിന്ന് കുടിക്കരുതെന്നും വെള്ളം ശേഖരിക്കരുതെന്നും നിര്‍ദേശിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ അതില്‍ നിന്ന് മാവ് കുഴക്കുകയും വെള്ളം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അവരോട് മാവ് ഉപേക്ഷിക്കാനും വെള്ളം ഒഴിച്ചുകളയാനും പറഞ്ഞു.
ഹദീസ് നമ്പര്‍: ബുഖാരി : 3378, 3379