وَحَدَّثَنِي مُحَمَّدُ بْنُ سَلَمَةَ الْمُرَادِيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ عَمْرِو بْنِ الْحَارِثِ، ح وَحَدَّثَنِي عَمْرُو بْنُ سَوَّادٍ، أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ، أَخْبَرَنَا عَمْرُو بْنُ الْحَارِثِ، أَنَّ أَبَا يُونُسَ، مَوْلَى أَبِي هُرَيْرَةَ حَدَّثَهُ عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ " مَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ بَرَكَةٍ إِلاَّ أَصْبَحَ فَرِيقٌ مِنَ النَّاسِ بِهَا كَافِرِينَ يُنْزِلُ اللَّهُ الْغَيْثَ فَيَقُولُونَ الْكَوْكَبُ كَذَا وَكَذَا
1. അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: 'അല്ലാഹു ഉപരിലോകത്തു നിന്ന് ഏതൊരു അനുഗ്രഹം ഇറക്കിത്തരുമ്പോഴും ജനങ്ങളില്‍ ഒരു വിഭാഗം അതില്‍ അവിശ്വസിക്കുന്നവരായിത്തീരുന്നു. അല്ലാഹു മഴ വര്‍ഷിപ്പിക്കുമ്പോള്‍ അവര്‍ പറയും; ഇന്നയിന്ന നക്ഷത്രമാണ് അതിന് നിമിത്തമെന്ന്.'
(ഹദീസ് നമ്പര്‍: മുസ്‌ലിം : 72, നസാഈ : 1524, അഹമ്മദ് : 8735)
حَدَّثَنَا هَارُونُ بْنُ سَعِيدٍ الأَيْلِيُّ، حَدَّثَنَا خَالِدُ بْنُ نِزَارٍ، حَدَّثَنِي الْقَاسِمُ بْنُ مَبْرُورٍ، عَنْ يُونُسَ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، - رضى الله عنها - قَالَتْ شَكَى النَّاسُ إِلَى رَسُولِ اللَّهِ صلى الله عليه وسلم قُحُوطَ الْمَطَرِ فَأَمَرَ بِمِنْبَرٍ فَوُضِعَ لَهُ فِي الْمُصَلَّى وَوَعَدَ النَّاسَ يَوْمًا يَخْرُجُونَ فِيهِ قَالَتْ عَائِشَةُ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حِينَ بَدَا حَاجِبُ الشَّمْسِ فَقَعَدَ عَلَى الْمِنْبَرِ فَكَبَّرَ صلى الله عليه وسلم وَحَمِدَ اللَّهَ عَزَّ وَجَلَّ ثُمَّ قَالَ " إِنَّكُمْ شَكَوْتُمْ جَدْبَ دِيَارِكُمْ وَاسْتِئْخَارَ الْمَطَرِ عَنْ إِبَّانِ زَمَانِهِ عَنْكُمْ وَقَدْ أَمَرَكُمُ اللَّهُ عَزَّ وَجَلَّ أَنْ تَدْعُوهُ وَوَعَدَكُمْ أَنْ يَسْتَجِيبَ لَكُمْ " . ثُمَّ قَالَ " { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * الرَّحْمَنِ الرَّحِيمِ * مَلِكِ يَوْمِ الدِّينِ } لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ " . ثُمَّ رَفَعَ يَدَيْهِ فَلَمْ يَزَلْ فِي الرَّفْعِ حَتَّى بَدَا بَيَاضُ إِبْطَيْهِ ثُمَّ حَوَّلَ عَلَى النَّاسِ ظَهْرَهُ وَقَلَّبَ أَوْ حَوَّلَ رِدَاءَهُ وَهُوَ رَافِعٌ يَدَيْهِ ثُمَّ أَقْبَلَ عَلَى النَّاسِ وَنَزَلَ فَصَلَّى رَكْعَتَيْنِ فَأَنْشَأَ اللَّهُ سَحَابَةً فَرَعَدَتْ وَبَرَقَتْ ثُمَّ أَمْطَرَتْ بِإِذْنِ اللَّهِ فَلَمْ يَأْتِ مَسْجِدَهُ حَتَّى سَالَتِ السُّيُولُ فَلَمَّا رَأَى سُرْعَتَهُمْ إِلَى الْكِنِّ ضَحِكَ صلى الله عليه وسلم حَتَّى بَدَتْ نَوَاجِذُهُ فَقَالَ " أَشْهَدُ أَنَّ اللَّهَ عَلَى كُلِّ شَىْءٍ قَدِيرٌ وَأَنِّي عَبْدُ اللَّهِ وَرَسُولُهُ "
2. ആഇശ(റ) പറയുന്നു: മഴയില്ലാത്തതിനാല്‍ വരള്‍ച്ച നേരിടുന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ റസൂലി(സ്വ)നോട് പരാതിപ്പെട്ടപ്പോള്‍ നമസ്‌കാരസ്ഥലത്ത് ഒരു മിന്‍ബര്‍ (പ്രസംഗപീഠം) കൊണ്ടു പോയി വെക്കാന്‍ അവിടുന്ന് കല്പിച്ചു. ജനങ്ങള്‍ അങ്ങോട്ട് പുറപ്പെടുന്നതിന് അദ്ദേഹം ദിവസം നിശ്ചയിക്കുകയും ചെയ്തു. സൂര്യകിരണങ്ങള്‍ തെളിഞ്ഞ സമയത്ത് റസൂല്‍(സ്വ) പുറപ്പെട്ടു. മിന്‍ബറില്‍ ഇരുന്നുകൊണ്ട് അദ്ദേഹം തക്ബീര്‍ ചൊല്ലുകയും പ്രതാപിയും മഹാനുമായ അല്ലാഹുവെ സ്തുതിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ നാടിനു നേരിട്ട ക്ഷാമത്തെക്കുറിച്ചും പതിവുള്ള കാലത്തിനപ്പുറം മഴ വൈകിയതിനെ ക്കുറിച്ചും നിങ്ങള്‍ പരാതി പ്പെട്ടിരിക്കുന്നു. പ്രതാപിയും മഹാനുമായ അല്ലാഹു നിങ്ങളോട് കല്പിച്ചിട്ടുള്ളത് അവനോട് പ്രാര്‍ഥിക്കാനാണ്. നിങ്ങളുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുമെന്ന് അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്കുകയും ചെയ്തിരിക്കുന്നു. തുടര്‍ന്ന് അദ്ദേഹം ഓതി: 'അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍, അര്‍റഹ്മാനിര്‍റഹീം, മാലികി യൗമിദ്ദീന്‍' അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. അവന്‍ ഉദ്ദേശിക്കുന്നതെന്തോ അത് ചെയ്യുന്നു. അല്ലാഹുവേ, നീയാകുന്നു ഏക ആരാധ്യന്‍, ഞങ്ങള്‍ നിന്റെ ആശ്രിതരുമാകുന്നു. ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിച്ചു തരേണമേ. നീ വര്‍ഷിച്ചുതരുന്നത് ഞങ്ങള്‍ക്ക് കരുത്തേകുന്നതും ഒരു കാലയളവിലേക്ക് ഞങ്ങള്‍ക്ക് പര്യാപ്തവും ആക്കിത്തീര്‍ക്കേണമേ. പിന്നെ അദ്ദേഹം തന്റെ കക്ഷങ്ങളുടെ വെളുപ്പ് പ്രകടമാവുംവിധം കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടിരുന്നു. പിന്നെ ജനങ്ങളുടെ നേരെ പുറം തിരിക്കുകയും കൈകള്‍ പൊക്കിക്കൊണ്ട് ശിരോവസ്ത്രം കീഴ്‌മേല്‍ മറിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം ജനങ്ങളുടെ നേരെ തിരിഞ്ഞു. താഴെയിറങ്ങിയിട്ട് രണ്ടുറക്അത്ത് നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു കാര്‍മേഘമുണ്ടാക്കുകയും അവന്റെ ഉത്തരവനുസരിച്ച് ഇടിയും മിന്നിലുമായി മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. നബി(സ്വ) പള്ളിയിലെത്തിയപ്പോഴേക്കും ജലപ്രവാഹം തുടങ്ങിയിരുന്നു. ആളുകള്‍ ധൃതിപ്പെട്ട് കുടിലുകളിലേക്ക് പോകുന്നത് കണ്ടപ്പോള്‍ അണപ്പല്ലുകള്‍ വെളിപ്പെടുമാറ് ചിരിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: 'അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാണെന്നും ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.'
(ഹദീസ് നമ്പര്‍: അബൂദാവൂദ് : 1173, ബുഖാരി : 1018)
حَدَّثَنَا مُحَمَّدٌ، قَالَ أَخْبَرَنَا أَبُو ضَمْرَةَ، أَنَسُ بْنُ عِيَاضٍ قَالَ حَدَّثَنَا شَرِيكُ بْنُ عَبْدِ اللَّهِ بْنِ أَبِي نَمِرٍ، أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ، يَذْكُرُ أَنَّ رَجُلاً، دَخَلَ يَوْمَ الْجُمُعَةِ مِنْ باب كَانَ وُجَاهَ الْمِنْبَرِ، وَرَسُولُ اللَّهِ صلى الله عليه وسلم قَائِمٌ يَخْطُبُ فَاسْتَقْبَلَ رَسُولَ اللَّهِ صلى الله عليه وسلم قَائِمًا فَقَالَ يَا رَسُولَ اللَّهِ، هَلَكَتِ الْمَوَاشِي وَانْقَطَعَتِ السُّبُلُ، فَادْعُ اللَّهَ يُغِيثُنَا. قَالَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَيْهِ فَقَالَ " اللَّهُمَّ اسْقِنَا، اللَّهُمَّ اسْقِنَا، اللَّهُمَّ اسْقِنَا ". قَالَ أَنَسٌ وَلاَ وَاللَّهِ مَا نَرَى فِي السَّمَاءِ مِنْ سَحَابٍ وَلاَ قَزَعَةً وَلاَ شَيْئًا، وَمَا بَيْنَنَا وَبَيْنَ سَلْعٍ مِنْ بَيْتٍ وَلاَ دَارٍ، قَالَ فَطَلَعَتْ مِنْ وَرَائِهِ سَحَابَةٌ مِثْلُ التُّرْسِ، فَلَمَّا تَوَسَّطَتِ السَّمَاءَ انْتَشَرَتْ ثُمَّ أَمْطَرَتْ. قَالَ وَاللَّهِ مَا رَأَيْنَا الشَّمْسَ سِتًّا، ثُمَّ دَخَلَ رَجُلٌ مِنْ ذَلِكَ الْبَابِ فِي الْجُمُعَةِ الْمُقْبِلَةِ، وَرَسُولُ اللَّهِ صلى الله عليه وسلم قَائِمٌ يَخْطُبُ، فَاسْتَقْبَلَهُ قَائِمًا فَقَالَ يَا رَسُولَ اللَّهِ، هَلَكَتِ الأَمْوَالُ وَانْقَطَعَتِ السُّبُلُ، فَادْعُ اللَّهَ يُمْسِكْهَا، قَالَ فَرَفَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَيْهِ ثُمَّ قَالَ " اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالْجِبَالِ وَالآجَامِ وَالظِّرَابِ وَالأَوْدِيَةِ وَمَنَابِتِ الشَّجَرِ ". قَالَ فَانْقَطَعَتْ وَخَرَجْنَا نَمْشِي فِي الشَّمْسِ. قَالَ شَرِيكٌ فَسَأَلْتُ أَنَسًا أَهُوَ الرَّجُلُ الأَوَّلُ قَالَ لاَ أَدْرِي.
3. അനസ്(റ) പറയുന്നു: ഒരു വെള്ളിയാഴ്ച ദിവസം അല്ലാഹുവിന്റെ റസൂല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മിമ്പറിന്റെ നേരെയുള്ള വാതിലിലൂടെ ഒരാള്‍ വന്നു. അദ്ദേഹം റസൂലിന്നഭിമുഖമായി നിന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികള്‍ നശിക്കുന്നു, വഴി തടസ്സം നേരിടുന്നു, അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും; ഞങ്ങള്‍ക്കവന്‍ മഴ വര്‍ഷിപ്പിച്ചു തരട്ടെ. അപ്പോള്‍ ദൈവദൂതന്‍ തന്റെ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു: അല്ലാഹുവേ ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിപ്പിക്കേണമേ (ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു). അനസ് പറയുകയാണ്: അല്ലാഹുവാണ് ആകാശത്ത് ഞങ്ങള്‍ ഒരു മേഘക്കീറു പോലും കാണുന്നില്ല. സല്‍അ് കുന്നിനും ഞങ്ങള്‍ക്കുമിടയില്‍ മറയായിത്തീരാവുന്ന വീടോ മറ്റോ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആ കുന്നിന് പിന്നിലതാ ഒരു പരിചയുടെ ആകൃതിയില്‍ ഒരു കാര്‍മേഘം പ്രത്യക്ഷപ്പെടുന്നു. അത് ആകാശ മധ്യത്തിലെത്തിയപ്പോഴേക്ക് പരന്നുപിടിക്കുകയും മഴ വര്‍ഷിക്കുകയും ചെയ്തു. അനസ് തുടര്‍ന്നു: അല്ലാഹുവാണ് ആറുദിവസത്തേക്ക് ഞങ്ങള്‍ സൂര്യനെ കണ്ടതേയില്ല.
അടുത്ത വെള്ളിയാഴ്ച നബി(സ്വ) പ്രസംഗിച്ചു കൊണ്ടിരിക്കെ അതേ വാതിലിലൂടെ ഒരാള്‍ കടന്നു വന്നു. അദ്ദേഹം റസൂലിന്നഭിമുഖമായി നിന്നു. എന്നിട്ടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സമ്പത്തെല്ലാം നശിച്ചു, മാര്‍ഗതടസ്സം നേരിടുന്നു. ഈ മഴ നിര്‍ത്തിക്കിട്ടാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും. അപ്പോള്‍ റസൂലുല്ല കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ ഈ മഴ ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീക്കേണമേ, ഞങ്ങള്‍ക്ക് ദോഷകരമായി ഇത് വരരുതേ. അല്ലാഹുവേ കുന്നുകളിലും മലകളിലും മലഞ്ചെരിവുകളിലും തോട്ടങ്ങളിലും സസ്യങ്ങള്‍ മുളക്കുന്നേടത്തുമെല്ലാം മഴ പെയ്യട്ടെ'. അനസ് തുടരുന്നു: മഴ നിന്നു. ഞങ്ങള്‍ വെയിലത്ത് നടക്കാന്‍ തുടങ്ങി.
(ഹദീസ് നമ്പര്‍: ബുഖാരി : 1013, മുസ്‌ലിം :897, അബൂദാവൂദ് :1174, നസാഈ : 1515, അഹമ്മദ് : 12019, മുവത്വ : 650)
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا يَزِيدُ بْنُ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ الْمِقْدَامِ، عَنْ أَبِيهِ، أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ إِذَا رَأَى سَحَابًا مُقْبِلاً مِنْ أُفُقٍ مِنَ الآفَاقِ تَرَكَ مَا هُوَ فِيهِ وَإِنْ كَانَ فِي صَلاَتِهِ حَتَّى يَسْتَقْبِلَهُ فَيَقُولُ " اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ شَرِّ مَا أُرْسِلَ بِهِ " . فَإِنْ أَمْطَرَ قَالَ " اللَّهُمَّ سَيْبًا نَافِعًا " . مَرَّتَيْنِ أَوْ ثَلاَثَةً وَإِنْ كَشَفَهُ اللَّهُ عَزَّ وَجَلَّ وَلَمْ يُمْطِرْ حَمِدَ اللَّهَ عَلَى ذَلِكَ .
4. ആഇശ(റ) പറയുന്നു. ഏതെങ്കിലും ഒരു ചക്രവാളത്തില്‍ നിന്ന് ഒരു കാര്‍മേഘം മുന്നോട്ട് നീങ്ങിവരുന്നതു താന്‍ ചെയ്യുന്ന ജോലി -നമസ്‌കാരത്തിലായിരുന്നാല്‍ പോലും- വിട്ടു കൊണ്ട് നബി(സ്വ) ആ മേഘത്തെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹുവോട് ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: 'അല്ലാഹുവേ, ആ മേഘത്തിന്റെ നിയോഗത്തില്‍ ഉണ്ടായിരിക്കാവുന്ന തിന്മയില്‍ നിന്ന് നിന്നോട് ഞങ്ങള്‍ അഭയം തേടുന്നു. ആ മേഘം മഴ വര്‍ഷിപ്പിക്കുകയാണെങ്കില്‍ 'അല്ലാഹുവേ, ഇതൊരു പ്രയോജനകരമായ മഴയാക്കേണമേ' എന്ന് രണ്ടോ മൂന്നോ പ്രാവശ്യം അദ്ദേഹം പ്രാര്‍ഥി ക്കുമായിരുന്നു. മഴ പെയ്യാതെ ആ കാര്‍മേഘത്തെ അല്ലാഹു നീക്കിക്കളയുകയാണെങ്കില്‍ അതിന്റെ പേരില്‍ അല്ലാഹുവെ അദ്ദേഹം സ്തുതിച്ചിരുന്നു.''
(ഹദീസ് നമ്പര്‍: ഇബ്‌നുമാജ : 3889, ബുഖാരി : 1032, മുസ്‌ലിം : 899)
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ صَالِحِ بْنِ كَيْسَانَ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ " هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ". قَالُوا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ " أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ".
5. സൈദ്ബ്‌നു ഖാലിദ് പറയുന്നു: നബി(സ്വ) ഹുദയ്ബിയയില്‍ വെച്ച് ഞങ്ങളോടൊപ്പം സുബഹ് നമസ്‌കരിച്ചു. അന്ന് രാത്രി മഴ പെയ്തിരുന്നു. നമസ്‌കാരശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അറിയാം. അപ്പോള്‍ അല്ലാഹു പറഞ്ഞതായി റസൂല്‍ അറിയിച്ചു. എന്റെ അടിമകളില്‍ ചിലര്‍ എന്നില്‍ വിശ്വാസമര്‍പിക്കുകയും നിഷേധിയാവുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ ഔദാര്യത്താല്‍ തങ്ങള്‍ക്ക് മഴ ലഭിച്ചു എന്ന് പറഞ്ഞവര്‍ എന്നില്‍ വിശ്വസിച്ചു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് ഇന്നിന്ന ഞാറ്റുവേലകള്‍ മൂലം മഴ ലഭിച്ചു എന്ന് പറഞ്ഞവര്‍ എന്നില്‍ അവിശ്വസിക്കുകയും നക്ഷത്രങ്ങളില്‍ വിശ്വസിക്കുകയും ചെയ്തു.
(ഹദീസ് നമ്പര്‍: ബുഖാരി : 846. മുസ്‌ലിം : 71, അബൂദാവൂദ് : 3906, നസാഈ : 1525. അഹ്മദ് : 17061, മുവത്വ : 653)