حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، وَمُحَمَّدُ بْنُ حَاتِمٍ، وَعَبْدُ بْنُ حُمَيْدٍ، وَأَبُو مَعْنٍ الرَّقَاشِيُّ قَالُوا حَدَّثَنَا عُمَرُ بْنُ يُونُسَ، حَدَّثَنَا عِكْرِمَةُ بْنُ عَمَّارٍ، حَدَّثَنَا يَحْيَى بْنُ أَبِي كَثِيرٍ، حَدَّثَنِي أَبُو سَلَمَةَ، بْنُ عَبْدِ الرَّحْمَنِ بْنِ عَوْفٍ قَالَ سَأَلْتُ عَائِشَةَ أُمَّ الْمُؤْمِنِينَ بِأَىِّ شَىْءٍ كَانَ نَبِيُّ اللَّهِ صلى الله عليه وسلم يَفْتَتِحُ صَلاَتَهُ إِذَا قَامَ مِنَ اللَّيْلِ قَالَتْ كَانَ إِذَا قَامَ مِنَ اللَّيْلِ افْتَتَحَ صَلاَتَهُ " اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ "
1. അബൂസലമ(റ) പറയുന്നു: വിശ്വാസികളുടെ മാതാവ് ആഇശയോട്(റ) ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകന്‍ എന്തുകൊണ്ടായിരുന്നു തന്റെ രാത്രി നമസ്‌കാരം ആരംഭിച്ചിരുന്നത്? അവര്‍ പറഞ്ഞു: അദ്ദേഹം രാത്രി എഴുന്നേറ്റാല്‍ നമസ്‌കാരം തുടങ്ങിയിരുന്നത് ഇപ്രകാരമായിരുന്നു: 'അല്ലാഹുവേ, ജിബ്‌രീലിന്റെയും മീകാഈലിന്റെയും ഇസ്‌റാഫീലിന്റെയും നാഥാ, ആകാശഭൂമികളുടെ സ്രഷ്ടാവേ, ദൃശ്യാദൃശ്യങ്ങളറിയുന്നവനേ, നിന്റെ അടിമകള്‍ ഭിന്നിച്ചിരിക്കുന്ന കാര്യത്തില്‍ തീര്‍പ്പാക്കുന്നവനാകുന്നു നീ. സത്യത്തില്‍ നിന്നു ഭിന്നിച്ചിരിക്കുന്ന കാര്യത്തില്‍ നിന്റെ അനുമതിയോടുകൂടി നീ എന്നെ സന്മാര്‍ഗത്തിലാക്കേണമേ. നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നവനാകുന്നു നീ.'
(ഹദീസ് നമ്പര്‍: മുസ്‌ലിം: 770, തിര്‍മിദി: 3420, അബൂദാവൂദ് : 767, നസാഈ : 1625, ഇബ്‌നുമാജ : 1357, അഹമ്മദ് : 25225)