حَدَّثَنَا مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ، حَدَّثَنَا يُوسُفُ الْمَاجِشُونُ، حَدَّثَنِي أَبِي، عَنْ عَبْدِ، الرَّحْمَنِ الأَعْرَجِ عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ كَانَ إِذَا قَامَ إِلَى الصَّلاَةِ قَالَ " وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ وَاهْدِنِي لأَحْسَنِ الأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ " . وَإِذَا رَكَعَ قَالَ " اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي وَبَصَرِي وَمُخِّي وَعَظْمِي وَعَصَبِي " . وَإِذَا رَفَعَ قَالَ " اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا بَيْنَهُمَا وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ " . وَإِذَا سَجَدَ قَالَ " اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ " . ثُمَّ يَكُونُ مِنْ آخِرِ مَا يَقُولُ بَيْنَ التَّشَهُّدِ وَالتَّسْلِيمِ " اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ " .
1. അലി(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍(സ്വ) തക്ബീര്‍ ചൊല്ലി നമസ്‌കാരം ആരംഭിച്ചാല്‍ ഇങ്ങനെ പറയും: 'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്റെ നേരെ എന്റെ മുഖം ഞാന്‍ തിരിച്ചിരിക്കുന്നു; നേരെചൊവ്വെ നിലകൊള്ളുന്നവനായിക്കൊണ്ട്. ഞാന്‍ ബഹുദൈവാരാധകരില്‍ പ്പെട്ടവനല്ല. എന്റെ നമസ്‌കാരം, ബലികര്‍മം, ജീവിതം, മരണം എല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളത് തന്നെയാകുന്നു. ഇക്കാര്യമാണ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളത്. ഞാന്‍ മുസ്‌ലിങ്ങളില്‍ (അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കുന്നവരില്‍) പ്പെട്ടവനത്രെ. അല്ലാഹുവേ, നീയാണു രാജാവ്. നീയല്ലാതെ ആരാധനക്കര്‍ഹനില്ല. നിന്റെ അടിമയാണു ഞാന്‍. ഞാന്‍ ആത്മദ്രോഹം ചെയ്തുപോയിരിക്കുന്നു. എന്റെ പാപം ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ എന്റെ പാപങ്ങളെല്ലാം എനിക്കു പൊറുത്തുതരേണമേ. നീയല്ലാതെ ആരും പാപങ്ങള്‍ പൊറുക്കില്ല. നല്ല സ്വഭാവങ്ങളിലേക്ക് എന്നെ വഴിനടത്തേണമേ; നല്ല സ്വഭാവങ്ങളിലേക്ക് നീയല്ലാതെ വഴിനടത്തുകയില്ല. സ്വഭാവങ്ങളില്‍ മോശമായത് എന്നില്‍നിന്ന് തിരിച്ചുവിടേണമേ, മോശമായ സ്വഭാവങ്ങള്‍ എന്നില്‍ നിന്നു നീയല്ലാതെ തിരിച്ചുവിടില്ല. നിന്റെ ആഹ്വാനം ഞാനിതാ സ്വീകരിച്ചിരിക്കുന്നു. എല്ലാ സൗഭാഗ്യവും നിന്നില്‍ നിക്ഷിപ്തമാകുന്നു. നന്മ മുഴുവന്‍ നിന്റെ ഇരുകരങ്ങളിലുമാണ്. ദുഷ്ടത നീയുമായി ബന്ധപ്പെട്ടതല്ല. നീ കാരണത്താലും നിനക്കു വേണ്ടിയും നിലകൊള്ളുന്നവനാണ് ഞാന്‍. അനുഗ്രഹവും ഔന്നത്യവും തികഞ്ഞവനാണു നീ. ഞാന്‍ പാപങ്ങള്‍ പൊറുത്തു തരാനായി നിന്നോട് അപേക്ഷിക്കുന്നു. നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു'.
റുകൂഅ് ചെയ്യുമ്പോള്‍ ഇങ്ങനെ പറയും: 'അല്ലാഹുവേ, ഞാന്‍ നിനക്കു വേണ്ടി റുകൂഅ് ചെയ്തിരിക്കുന്നു. ഞാന്‍ നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ നിനക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. എന്റെ കേള്‍വി, എന്റെ കാഴ്ച, എന്റെ ബുദ്ധി, എന്റെ എല്ലുകള്‍, എന്റെ നാഡികള്‍ എല്ലാം നിനക്ക് കീഴ്‌പ്പെട്ടിരിക്കുന്നു'.
റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ ഇങ്ങനെ പറയും: 'അല്ലാഹുവേ, ആകാശങ്ങളും ഭൂമിയും അവ രണ്ടിനുമിടയിലുള്ളതിലും അതിനു ശേഷം നീ ഉദ്ദേശിച്ചതത്രയും നിറയെ നിനക്കാണ് സര്‍വസ്തുതിയും'.
സുജൂദ് ചെയ്താല്‍ ഇങ്ങനെ പറയും: 'അല്ലാഹുവേ, ഞാന്‍ നിനക്ക് സുജൂദ് ചെയ്യുന്നു. ഞാന്‍ നിന്നില്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ നിനക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. സൃഷ്ടിച്ചവനും രൂപപ്പെടുത്തിയവനും കേള്‍വി നല്കിയവനും കണ്ണ് നല്കിയവനുമായ അല്ലാഹുവിന്ന് എന്റെ മുഖം (ഞാന്‍) സാഷ്ടാംഗം ചെയ്തിരിക്കുന്നു. എല്ലാ സൃഷ്ടികളുടെയും സൃഷ്ടിപ്പ് ഏറ്റവും നന്നാക്കിയ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'.
അനന്തരം തശഹ്ഹുദിനും സലാമിനും ഇടയില്‍ ഇങ്ങനെ പറയും: 'അല്ലാഹുവേ, എന്റെ പാപം പൊറുത്തു തരേണമേ. ഞാന്‍ മുന്‍കൂട്ടി ചെയ്തതും അല്ലാത്തതും ഞാന്‍ രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും ഞാന്‍ അതിരുവിട്ട് ചെയ്തതും എന്നെക്കുറിച്ച് നീ അറിയുന്നതുമായ എല്ലാ പാപങ്ങളും. നീയാണ് തുടക്കം. നിന്നിലാണ് അവസാനം. നീയല്ലാതെ ആരാധ്യനില്ല'.
(ഹദീസ് നമ്പര്‍: മുസ്‌ലിം 771, തിര്‍മിദി: 3421, നസാഈ : 897.അബൂദാവൂദ് : 760, ഇബ്‌നുമാജ : 3121, അഹമ്മദ് : 729, ദാരിമി : 1274)
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنْ أَبِي بَكْرٍ الصِّدِّيقِ ـ رضى الله عنه ـ. أَنَّهُ قَالَ لِرَسُولِ اللَّهِ صلى الله عليه وسلم عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلاَتِي. قَالَ " قُلِ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ ".
2. അബൂബക്ര്‍ സ്വിദ്ദീഖ്(റ) റസൂലിനോട്(സ്വ) പറഞ്ഞു: എനിക്ക് നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കാന്‍ ഒരു പ്രാര്‍ഥന പഠിപ്പിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവേ, ഞാന്‍ എന്നോട് തന്നെ ധാരാളം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്. നീയല്ലാതെ തെറ്റുകള്‍ പൊറുത്തുതരുകയില്ല. പാപമോചനം നല്കി എനിക്ക് നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ വളരെ പൊറുക്കുന്നവനും കരുണകാണിക്കുന്നവനുമാണ്' എന്നു നീ പറഞ്ഞുകൊള്ളുക.
ഹദീസ് നമ്പര്‍: ബുഖാരി: 834, 6326, 7387, മുസ്‌ലിം : 2705, തിര്‍മിദി: 3531, നസാഈ: 1302, അഹ്മദ്: 8