Skip to main content

തുബ്ബഅ്

തുബ്ബഇനെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു. ''ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്റെ ജനതയും അവര്‍ക്ക് മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നതുതന്നെ (44:37).

ഈജിപ്തിലെ ഖിബ്തി രാജാക്കള്‍ക്ക് ഫിര്‍ഔന്‍മാര്‍ എന്ന് പറയപ്പെടുന്നത്‌പോലെ യമനിലെ ഒരു പുരാതന രാജകുടുംബത്തിന് തുബ്ബഉകള്‍ എന്ന് പറയപ്പെടുന്നു. ക്രിസ്തുവിന് 115 കൊല്ലം മുമ്പ് മുതല്‍ ക്രിസ്താബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും ഇവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഉപരിസൂചിത സൂക്തത്തില്‍ പരാമര്‍ശിച്ച 'തുബ്ബഅ്' ഒരു സല്‍പുരുഷനായിരുന്നു. അദ്ദേഹം സത്യവിശ്വാസത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ജനത വഴി പിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ പേര് അബുകര്‍ബ് എന്ന അസ്അദ് എന്നാണറിയപ്പെടുന്നത്. ആഇശ(റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

ദുല്‍കര്‍നൈന്‍, തുബ്ബഅ് എന്നിവര്‍ നബിമാരാണോ അതല്ലേ എന്ന് തനിക്കറിയില്ലെന്ന് നബി(സ) പറഞ്ഞു. ഇത് ഹാകിമും ബയ്ഹഖിയും ഉദ്ധരിക്കുന്നുണ്ട് (സ്വഹിഹുല്‍ ജാമിഇസ്സഗീര്‍ 5/121).

വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍നൈനി അക്കാലത്ത് ഏറെ അറിയപ്പെട്ടിരുന്ന മിക്ക രാജ്യങ്ങളിലും സ്വാധീനമുണ്ടായിരുന്ന പ്രതാപശാലിയായ ഒരു മഹാരാജാവും സല്‍പുരുഷനുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുഅഅ്‌ലം.
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446