ഇബ്റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്നു സുബൈര്‍(റ), ഹജ്ജാജുബ്നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.
പ്രധാനപ്പെട്ട നാല് പുനര്‍നിര്‍മാണങ്ങള്‍:
1. ഖുറൈശികള്‍
2. അബ്ദുല്ലാഹിബ്നു സുബൈര്‍ (റ)
3. ഹജ്ജാജുബ്നുയൂസുഫ്
4. സുല്‍ത്താന്‍ മുറാദ്ഖാന്‍