കഅ്ബ ഹജ്ജാജുബ്‌നു യൂസുഫിന്റെ കാലത്ത് പണിത അതേ രൂപത്തില്‍ ഏതാണ്ട് ഒമ്പത് നൂറ്റാണ്ടുകാലം നിലനിന്നു. ഉസ്മാനീ സുല്‍ത്താന്‍ മുറാദ് നാലാമനാണ് ഒടുവില്‍ കഅ്ബ പുനര്‍നിര്‍മിച്ചത്; ക്രി.വ.1630ല്‍. ആയിടെയുണ്ടായ മഹാപ്രളയത്തില്‍ കഅ്ബയും മസ്ജിദുല്‍ ഹറാമും വെള്ളത്തില്‍ മുങ്ങി. കഅ്ബയുടെ ചുമരുകള്‍ ഇടിയുകയും മേല്‍ക്കൂര വീഴുകയും ചെയ്തു. അതിലുണ്ടായിരുന്നവ ഒലിച്ചുപോയി. ഈജിപ്തിലെ നിര്‍മാണ വിദഗ്ധരെ വെച്ച് നാലുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ നിര്‍മിതിയാണ് ഇന്നും നിലനില്‍ക്കുന്നത്.
പിന്നീട് ഭദ്രതയുണ്ടാക്കലും അലങ്കാര പ്രവൃത്തികളും മാത്രമേ ഇക്കാലംവരെ നടത്തിയിട്ടുള്ളൂ.