Skip to main content

മറ്റുള്ളവ

 

മലയാളം അറബിക് അര്‍ഥം
കവാത്ത് കവ്വ്ദ നിരയില്‍ സഞ്ചരിക്കുക
നികാഹ് നികാഹ് വിവാഹം
തലാഖ് ത്വലാഖ് വിവാഹമോചനം
ഹലാല്‍ ഹലാല്‍ അനുവദനീയം
ഹറാം ഹറാം നിഷിദ്ധം
വര്‍ക്കത്ത് ബറകത്ത് അനുഗ്രഹം
ഫര്‍ക്ക ഫിര്‍ക്കത്ത് വിഭാഗം

 

ഇത്തരത്തില്‍ നിരവധി പദങ്ങള്‍ വേറെയുമുണ്ട്.
മലയാളികളുടെ ഔപചാരിക ആഖ്യാന ശൈലിയിലും അറബിഭാഷാ സ്വാധീനമുണ്ട്. തണ്ടപ്പേര്‍ ചേര്‍ത്തുള്ള ആധാരമെഴുത്തു രീതി ഇതിനുദാഹരണമാണ്. അന്താരാഷ്ട്ര വാണിജ്യഭാഷ, മതഭാഷ, ഭരണഭാഷ എന്ന രീതികളിലെല്ലാം പ്രചരിച്ച അറബി ഭാഷയുടെ സ്വാധീനം മലയാള ഭാഷയിലും ഉണ്ടായി എന്നുള്ളത് സ്വാഭാവികമാണ്. തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അറബിഭാഷാ സ്വാധീനം കാണാവുന്നതാണ്.


കടം കൊടുത്തും വാങ്ങിയും ഭാഷകള്‍ കരുത്ത് നേടുന്നു. ഒരു ഭാഷയും ഇതിന്നപവാദമല്ല. ഒരു ജനത മറ്റൊരു ജനതയുടെ അധീനത്തിലമരുമ്പോഴും രണ്ട് ഭിന്ന സംസ്‌കൃതികളുടെ വിനിമയങ്ങളുണ്ടാകുമ്പോഴും സംഭവിക്കുന്ന ഇത്തരത്തിലുള്ള ഭാഷാസങ്കലനങ്ങളിലൂടെ ഭാഷകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
 

Feedback