Skip to main content

മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍

ദക്ഷിണ കാനഡയില്‍ ജീവിക്കുന്ന അസാധാരണമായ ഒരു ചിത്രശലഭമാണ് മൊണാര്‍ക്ക് ചിത്രശലഭം. മറ്റെല്ലാ ചിത്രശലഭങ്ങളെയും പോലെ, മൊണാര്‍ക്ക് ചിത്രശലഭവും ഈ ലോകത്തേക്ക് വരുന്നത് സമഗ്രമായി ചിട്ടപ്പെടുത്തപ്പെട്ട ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെ ഘട്ടത്തില്‍ അമ്മ ശലഭം ഒരു ഇലക്ക് മുകളില്‍ മുട്ടയിടുന്നു. പിന്നീടത് പുഴു (Caterpillar)വായി മാറുന്നു. പിന്നീട് അത് സ്വയം ആവരണമുണ്ടാക്കി അതിലൊതുങ്ങുന്നു. ഒരു മൊണാര്‍ക്ക് ചിത്രശലഭത്തിന്‍റെ ശലഭകോശം (Cocoon) ഡിസൈന്‍ ചെയ്യപ്പെട്ടതാണ്. നേര്യതും എന്നാല്‍ ശക്തവുമായ നൂലുകളില്‍ അത് മരക്കൊമ്പിനോട് ഘടിപ്പിച്ചിരിക്കുന്നു. ഈ ശലഭകോശത്തില്‍ നിന്ന് പുഴു സാവധാനത്തില്‍ വളര്‍ന്ന് ചിത്രശലഭമായി മാറുന്നു. ആദ്യമൊക്കെ അതിന്‍റെ ചിറകുകള്‍ പരന്നതും ചലനമറ്റതുമായിരിക്കും. എന്നാല്‍ പിന്നീട് രക്തചംക്രമണം നടന്ന് അത് പറക്കലിന് തയ്യാറാകും.

monarch butterfly

മറ്റു ചിത്രശലഭങ്ങളില്‍ നിന്ന് മൊണാര്‍ക്ക് ചിത്രശലഭത്തെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. വര്‍ഷത്തില്‍ നാല് തലമുറകളാണ് അവയില്‍ നിന്നും രൂപംകൊള്ളുന്നത്. ആദ്യ മൂന്ന് തലമുറകള്‍ക്ക് ശരാശരി അഞ്ച് മുതല്‍ ആറാഴ്ച കാലത്തെ ആയുസ്സുണ്ടാകും. എന്നാല്‍ നാലാമത്തെ തലമുറയുടെ കാര്യം വളരെ വ്യത്യസ്തമാണ്. എട്ടുമാസം നീണ്ടു നില്‍ക്കുന്ന ഒരു ദേശാന്തര ഗമനത്തിനുശേഷം മാത്രമേ അവ നശിക്കുകയുള്ളൂ.

ദക്ഷിണ കനഡയില്‍ പല മൊണാര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും തെക്കോട്ടുള്ള ദേശാന്തര ഗമനം ആരംഭിക്കുന്നു. ഒരു വിഭാഗം കാലിഫോര്‍ണിയയിലേക്ക് പോവുമ്പോള്‍ മറ്റൊരു വിഭാഗം കൂടുതല്‍ തെക്കുള്ള മെക്സികോവിലേക്ക് പോകുന്നു. ദേശാന്തര ഗമനത്തിനിടെ മുകളില്‍ നിന്ന് കല്‍പന കിട്ടിയാലെന്നവണ്ണം മൊണാര്‍ക്കുകള്‍ പരസ്പരം വഴിയില്‍ കണ്ടുമുട്ടുന്നുണ്ട്.

ഒരൊറ്റ കേന്ദ്രത്തിലെന്നവിധം കൃത്യമായി പ്ലാന്‍ ചെയ്യപ്പെടുന്നുമുണ്ട്. മൊണാര്‍ക്കിന്‍റെ ദേശാന്തര ഗമനത്തിന്‍റെ തുടക്കം അവ യാത്രയാരംഭിക്കുന്നത് ഏതെങ്കിലും ഒരു ദിവസമല്ല. ശരത്കാലത്തിലെ സമരാത്ര ദിനത്തിലാണ് (Equinox)യാത്രയുടെ തുടക്കം. രണ്ടുമാസം പറന്ന ശേഷം ദക്ഷിണ ഭാഗത്തെ ചൂടുള്ള കാടുകളില്‍ അവ എത്തുന്നു. മില്യണ്‍ കണക്കിന് മൊണാര്‍ക്കുകള്‍ വൃക്ഷങ്ങളെ കോശം കണക്കെ വലയം ചെയ്ത് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളില്‍ ഭക്ഷണമൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്നു. ശരീരത്തില്‍ ശേഖരിച്ചുവെച്ച കൊഴുപ്പുപയോഗിച്ചും വെള്ളം കുടിച്ചും മാത്രമാണ് അവയുടെ അതിജീവനം വസന്തകാലത്ത് പൂക്കള്‍ വിടരുന്നതോടെ നാല് മാസങ്ങള്‍ക്കു ശേഷം മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ തങ്ങളുടെ തേന്‍ ഭക്ഷിക്കലാരംഭിക്കുന്നു. വടക്കേ അമേരിക്കയിലേക്ക് തിരികെ യാത്രതിരിക്കാനുള്ള ഊര്‍ജം അവ ശേഖരിച്ച് കഴിഞ്ഞു. യാത്ര തുടരും മുന്‍പ് മാര്‍ച്ച് മാസത്തിന്‍റെ ഒടുവില്‍ അവ ഇണചേരുന്നു. 

വസന്ത സമരാത്ര ദിനത്തില്‍ മൊണാര്‍ക്ക് ചിത്രശലഭ കോളനികളിലൂടെ മടക്കയാത്ര ആരംഭിക്കുന്നു. യാത്രക്കൊടുവില്‍ അവ കാനഡയിലെത്തി ഏറെ വൈകാതെ ചത്തൊടുങ്ങുന്നു. എന്നാല്‍ ചരമമടയും മുമ്പ് വര്‍ഷത്തിലെ ആദ്യത്തെ തലമുറയ്ക്ക് അവ ജന്മം നല്കിയിരിക്കും. ഏതാണ്ട് ഒന്നര മാസം ആദ്യത്തെ തലമുറ അതിജീവനം നടത്തും. പിന്നീട് രണ്ടും മൂന്നും തലമുറകള്‍ക്കു ശേഷം നാലാമത്തെ തലമുറ ദേശാന്തര ഗമന ചക്രം ആരംഭിക്കും. ഈ നാലാമത്തെ തലമുറ മറ്റ് മൂന്നെണ്ണത്തേക്കാള്‍ ആറ് മാസം അധികം ജീവിച്ചുകൊണ്ടാണ് വര്‍ഗം മുന്നോട്ട് നീങ്ങുന്നത്.

monarch butterfly

ഈ അത്ഭുതകരമായ ദേശാന്തര ഗമനം നമ്മുടെ മനസ്സിലേക്ക് നിരവധി ചോദ്യങ്ങള്‍ ഇട്ടുതരുന്നു. ഓരോ നാലാമത്തെ തലമുറക്കും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ആറ് മാസത്തോളം കൂടുതല്‍ ജീവിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ഈ ദീര്‍ഘായുഷ്ടരായ തലമുറക്കാര്‍ ഹേമന്തകാലത്ത് മാത്രം സന്ധിക്കുന്നതെങ്ങനെ? പകലും രാത്രിയും തുല്യമായ നാളില്‍ തന്നെ ദേശാന്തര ഗമനമാരംഭിക്കുന്നതെങ്ങനെയാണ്? ഇത്ര സൂക്ഷ്മമായ കണക്കുകൂട്ടല്‍ വിദ്യ അവക്കെങ്ങനെ സാധ്യമാവുന്നു?

തങ്ങളൊരിക്കലും പോയിട്ടില്ലാത്ത മേഖലയിലേക്ക് കൃത്യതയാര്‍ന്നവിധം പോകാന്‍ അവക്ക് കഴിയുന്നതെങ്ങനെയാണ്? ഇതെല്ലാം കാണിക്കുന്നത് അന്യൂനമാംവിധം പ്ലാന്‍ ചെയ്യപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമാണ് ഈ ദേശാന്തര ഗമന വ്യവസ്ഥ എന്നാണ്. ഈ പദ്ധതിയില്‍ എന്തെങ്കിലും തെറ്റുവന്നാല്‍ അവക്ക് ദേശാന്തര ഗമനം നടത്തുക സാധ്യമല്ല. അങ്ങനെവന്നാല്‍ ഹേമന്തകാലത്ത് തന്നെ എല്ലാ മൊണാര്‍ക്കുകളും ചത്തൊടുങ്ങി അവയ്ക്ക് വംശനാശം തന്നെ സംഭവിച്ചിരിക്കും. അവയ്ക്ക് ബോധനം നല്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വാര്‍ഷിക ദേശാന്തര ഗമനത്തോടനുബന്ധിച്ച ഈ അസാധാരണമായ സ്വഭാവ ചേഷ്ടകള്‍, അവയില്‍ നിലനില്ക്കുന്നതെന്ന് വളരെ വ്യക്തമാണ്. ഭൂമിയുടെയും ആകാശങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവാണ് എല്ലാത്തിന്‍റെയും നിയന്താവും സംരക്ഷകനും

 
 

Feedback
  • Wednesday Feb 5, 2025
  • Shaban 6 1446