Skip to main content

സ്വയംവരം

സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പുരുഷനെ വിവാഹം ചെയ്യുകയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊന്നിനും അവസരമില്ലാതിരിക്കുകയും ചെയ്യുന്ന വിവാഹരീതിയാണ് സ്വയംവരം. ഹൈന്ദവ പുരാണങ്ങളിലെ രാജാക്കന്മാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു വിവാഹ സമ്പ്രദായമാണ് സ്വയംവരം. സ്ത്രീയുടെ പിതാവ് തന്റെ മകളെ വിവാഹം കഴിക്കാനുണ്ടെന്നും അവളുടെ മഹത്വങ്ങളും വര്‍ണനകളും ഇന്നതൊക്കെയാണെന്നും പ്രസിദ്ധപ്പെടുത്തും. സ്ത്രീയുടെ ഗൃഹത്തില്‍ അവളെ വിവാഹം കഴിക്കാന്‍ താല്പര്യമുള്ള പുരുഷന്മാര്‍ വന്നുചേരുകയും സ്ത്രീ മാലയുമായി വന്ന് തനിക്ക് ഇഷ്ടപ്പെട്ടവന്റെ കഴുത്തില്‍ മാല ചാര്‍ത്തി വരനായി സ്വീകരിക്കുകയും  ചെയ്യുന്നതാണ് ഇതിന്റെ രീതി. 

സ്ത്രീ പുരുഷനെ വിവാഹംചെയ്യുന്ന ഈ രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. പുരുഷന്റെയും സ്ത്രീയുടെയും ഒന്നിച്ചുള്ള തൃപ്തിയും മനസ്സമ്മതവുമാണ് ബന്ധത്തിന്റെ ഭദ്രതയ്ക്കും ഊഷ്മളതയ്ക്കും അനുപേക്ഷണീയമായിട്ടുള്ളത്; ഇസ്‌ലാം വിവാഹാലോചനവേളയില്‍ പരിഗണിക്കുന്ന കാര്യവും. രക്ഷാധികാരിയുടെയോ ഖാദിയുടെയോ സമ്മതമില്ലാതെ സ്ത്രീ സ്വയം നടത്തുന്ന വിവാഹവും അസാധുവാണ്.
 

Feedback