വിസ്തീര്‍ണം : 2,381,741 ചതുരശ്ര കി.മി
ജനസംഖ്യ : 41,785,000
അതിര്‍ത്തി : മൊറോക്കോ, ലിബിയ, നൈജര്‍, ടുണീഷ്യ എന്നിവക്കു മധ്യേ
തലസ്ഥാനം : അല്‍ജിയേഴ്‌സ്
മതം : സുന്നി ഇസ്‌ലാം
ഭാഷ : അറബി, ബര്‍ബര്‍
കറന്‍സി : ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം, യുറേനിയം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 15,150 ഡോളര്‍
ചരിത്രം:
ഉത്തരാഫ്രിക്കയിലെ വലിയ രാഷ്ട്രങ്ങളിലൊന്നായ അല്‍ജീരിയ വിവിധ വംശങ്ങളുടെ വാഴ്ചയ്ക്കു ശേഷം ഏഴാം നൂറ്റാണ്ടില്‍ അമവീ ഭരണകാലത്താണ് ഇസ്‌ലാമിന്റെ തണലിലെത്തിയത്. 16ാം നൂറ്റാണ്ടില്‍ സ്‌പെയിനിനു പിന്നാലെ അല്‍ജീരിയയിലും സ്പാനിഷ് വാഴ്ച തുടങ്ങി. എന്നാല്‍ പത്തു വര്‍ഷത്തിനുശേഷം ഖൈറുദ്ദീന്‍ ബര്‍ബറോസ സ്പാനിഷ് വാഴ്ചക്ക് വിരാമമിട്ടു. പത്തൊമ്പതാം ശതകത്തില്‍ അല്‍ജീരിയ ഫ്രഞ്ച് കോളനിയായി മാറി.
അല്‍ജീരിയയുടെ മുഖച്ഛായ മാറ്റിയെടുത്ത ഫ്രഞ്ച് പ്രവിശ്യയാക്കിയ നടപടിക്കും ഫ്രഞ്ച് ആധിപത്യത്തിനുമെതിരെ നിരവധി സംഘടനകള്‍ സമരം തുടങ്ങി. അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി, ശൈഖ് ഇബ്‌നു ബാദീസ്, അഹ്മദ് ബ്‌നു ബെല്ല എന്നിവരായിരുന്നു നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് സായുധസമരവും ആരംഭിച്ചു.
ഒടുവില്‍ 1962 സെപതംബര്‍ 26ന് പുതിയ ഭരണഘടനയോടെ ബന്‍ ബെല്ല പ്രധാനമന്ത്രിയായി. 1965ല്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയും ബുറുദീന്റെനേതൃത്വത്തില്‍ പട്ടാളഭരണം വരികയും ചെയ്തു.
1991ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് ജയിച്ചെങ്കിലും സൈനിക ഭരണകൂടം അത് റദ്ദാക്കി. അബ്ദുല്‍ മജീദ് തബൂന്‍ ആണ് ഇപ്പോള്‍ (2020) പ്രസിഡന്‍റ്.
പെട്രോളിയം, ഇരുമ്പ്, ഫോസ്‌ഫേറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ അനുഗൃഹീതമായ അല്‍ജീരിയ എണ്ണ ശേഖരത്തില്‍ ലോകത്ത് പതിനാറാം സ്ഥാനത്തു നില്‍ക്കുന്നു. അനുബന്ധ വ്യവസായങ്ങളും വ്യാപകമാണ്. ഫ്രാന്‍സില്‍ നിന്നുള്ള വിദേശനാണ്യവും സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണായകമം .
ജനസഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. ഒരു ശതമാനം ക്രൈസ്തവരും. അല്‍ജിയേഴ്‌സ് ദേശിയ ലൈബ്രറി ഉള്‍പ്പെടെ നിരവധി ലൈബ്രറികളിലായി ലക്ഷക്കണക്കിന് അറബി ഗ്രന്ഥങ്ങളുണ്ട്. അറബി പത്രങ്ങളും കൂടുതല്‍ വായിക്കപ്പെടുന്നു. നിരവധി ഇസ്‌ലാമിക പണ്ഡിതരും ഇവിടെയുണ്ട്. ആഫ്രിക്കന്‍ യൂണിയനു പുറമെ അറബ് ലീഗിലും ഒപെകിലും അംഗമാണ് വലിപ്പത്തില്‍ ലോകത്ത് പത്താം സ്ഥാനത്തു നില്‍ക്കുന്ന അല്‍ജീരിയ.