Skip to main content

തുര്‍ക്ക്‌മെനിസ്താന്‍

25

വിസ്തീര്‍ണം : 49,1210 ച.കി.മി
ജനസംഖ്യ : 5,662,000 (2016)
അതിര്‍ത്തികള്‍ : വടക്ക് കസാഖ്‌സ്താന്‍, കിഴക്ക് ഉസ്‌ബെകിസ്താന്‍, തെക്ക് ഇറാന്‍, പടിഞ്ഞാറ് കാസ്പിയന്‍ കടല്‍
തലസ്ഥാനം : അഷ്ഗബത്
മതം : ഇല്ല (89% മുസ്‌ലിംകള്‍)
ഭാഷ : തുര്‍ക്ക്‌മെന്‍
കറന്‍സി : മനാട്ട്
വരുമാന മാര്‍ഗം : പെട്രോളിയം, ഗ്യാസ്, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 7654 ഡോളര്‍ (2015)

ചരിത്രം:
എട്ടാം നൂറ്റാണ്ടിലാണ് തുര്‍ക്ക്‌മെനിസ്താനിലേക്ക് ഇസ്‌ലാം എത്തുന്നത്. മധ്യേഷ്യയിലേക്കുള്ള ഇസ്‌ലാമിന്റെ രംഗപ്രവേശം നടന്നത് അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്താണ്. ഹജ്ജാജുബ്‌നു യൂസുഫിന്റെ ഗവര്‍ണറായ ഖുതൈബ വഴിയാണ് ഇസ്‌ലാം ആഗമനം. തുര്‍ക്ക്‌മെനിസ്താന്‍ ഉള്‍പ്പെടെയുള്ള അഞ്ചോളം മധ്യേഷ്യന്‍ രാജ്യങ്ങളിലും ഇതോടൊപ്പം ഇസ്‌ലാമെത്തി. അമവികള്‍ക്കു പിന്നാലെസല്‍ജൂക്കികളും ഇവിടെയെത്തി. താര്‍ത്താരികളുടെ ക്രൂരമായ കടന്നു കയറ്റത്തില്‍ ഇസ്‌ലാമിക സ്മാരകങ്ങള്‍ തകര്‍ന്നടിയുന്നതിനും രാജ്യം പിന്നീട് സാക്ഷിയായി. 

ഇസ്‌ലാമിക സാഹിത്യത്തിനും ശാസ്ത്രങ്ങള്‍ക്കും സംഭാവനകളര്‍പ്പിച്ച നിരവധി പണ്ഡിതരുടെ സാന്നിധ്യം തുര്‍ക്ക്‌മൊനിസ്താനിലുണ്ടായി. ഇമാം ബുഖാരി, മുസ്‌ലിം, തത്വചിന്തകനായ ഇബ്‌നുസീന എന്നിവരുടെ ജന്മഗൃഹം തുര്‍ക്ക്‌മെനിസ്താന്റെ അയല്‍ രാജ്യമായ ഉസ്‌ബെകിസ്താനിലായിരുന്നു. ഇതിന്റെ സ്വാധീനം തുര്‍ക്ക്‌മെനിസ്താനിലുമുണ്ടായി.

1917ലെ റഷ്യന്‍ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ ഭാഗമായി. യൂണിയന്റെ വിഘടനം നടന്ന 1991ഓടെ രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി.

ജനസംഖ്യയില്‍ 89%വും മുസ്‌ലിംകള്‍, ക്രൈസ്തവര്‍ 9%വും. 2009ല്‍ നടന്ന മറ്റൊരു കണക്കെടുപ്പനുസരിച്ച് 93%മാണ് മുസ്‌ലിം ജനസംഖ്യയെന്നും റിപ്പോര്‍ട്ടുണ്ട്. സോവിയറ്റ് യൂനിയനിലെ കമ്യുണിസ്റ്റ് ഭഇം കാലത്ത് ഏര്‍പ്പെടുത്തിയ മത വിലക്ക് നീങ്ങിയപ്പോള്‍ പള്ളികള്‍, മദ്‌റസകള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് മതവിജ്ഞാനങ്ങള്‍ പഠിപ്പിക്കപ്പെടുന്നുണ്ട്.
 

Feedback