വിസ്തീര്‍ണം : 923,768 ച.കി.മി
ജനസംഖ്യ : 185,986,000 (2016)
അതിര്‍ത്തി : വടക്ക് നൈജര്‍, കിഴക്ക് കാമറൂണ്‍, പടിഞ്ഞാറ് ബെനിന്‍, തെക്ക് അറ്റ്‌ലാന്റിക് സമുദ്രം
തലസ്ഥാനം : അബുജ
മതം : ഇല്ല (47% മുസ്‌ലിംകള്‍)
ഭാഷ : ഇംഗ്ലീഷ്
കറന്‍സി : നൈജീരിയന്‍ നൈറ
വരുമാന മാര്‍ഗം : പെട്രോളിയം, ടിന്‍, കല്‍ക്കരി, കൃഷി
പ്രതിശീര്‍ഷ വരുമാനം : 2950 ഡോളര്‍
ചരിത്രം:
മെല്ലെ മെല്ലെ നൈജീരിയയെ അധീനപ്പെടുത്തിയ ബ്രിട്ടണ്‍ 1903ഓടെ അധിനിവേശം പൂര്‍ണമാക്കി. നൈജീരിയ എന്ന പേര്‍ നല്കിയതും ബ്രിട്ടണ്‍ തന്നെ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മുസ്‌ലിംകളായിരുന്നു ഭൂരിപക്ഷം. ആഫ്രിക്കയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമാണ് നൈജീരിയ. 16ാം നൂറ്റാണ്ടില്‍തന്നെ ഇവിടെഇസ്‌ലാമെത്തി.
തെക്കന്‍, വടക്കന്‍ നൈജീരിയകള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം പതിവായിരുന്നു. ഇതിനൊടുവില്‍ ഫെഡറല്‍ സംവിധാനം നിലവില്‍ വരികയും 1957ല്‍ അബൂബക്കര്‍ തഫാദാ ബലേവ പ്രധാനമന്ത്രിയാവുകയും ചെയ്തു. 1964 ഒക്ടോബര്‍ ഒന്നിനാണ് നൈജീരിയ റിപ്പബ്ലിക്കാവുന്നത്. സോ. അസികിവെ പ്രസിഡന്റുമായി.
1966ല്‍, ഫെഡറല്‍ സര്‍ക്കാറിനെ അട്ടിമറിച്ച് ഇറോന്‍സി പട്ടാള ഭരണം തുടങ്ങി. നേതാക്കളെ വധിക്കുകയും ചെയ്തു. എന്നാല്‍ ഈബു എന്ന ക്രൈസ്തവ ഗോത്രക്കാരനായ ഇറോന്‍സിയെ മറിച്ചിട്ട് 1966ല്‍ തന്നെ ഹൗസാ എന്ന മുസ്‌ലിം ഗോത്രക്കാരനായ ജനറല്‍ യഅ്ഖൂബ് ഗോദാന്‍ ഭരണമേറി. അട്ടിമറികള്‍ പിന്നെയും നടന്നു. മുന്‍ സൈനചശ മേദാവി മുഹമ്മദു ബുഹാരിയാണ് ഇപ്പോഴത്തെ(2018) പ്രസിഡന്റ്.
റബര്‍, എണ്ണപ്പന, സോയാബിന്‍, നെല്ല്, കൊക്കോ എന്നിവ സമൃദ്ധമായി വിളയുന്നു. നിലക്കടലയുടെ കേന്ദ്രം കൂടിയാണ് നൈജീരിയ. പെട്രോളിയവും പ്രകൃതിവാതകവും കുടാതെ ലോകത്തെ മൊത്തം ഉത്പ്പാദനത്തിന്റെ 90 ശതമാനം ലാംബയിറ്റും ഇവിടെ ഖനനം ചെയ്യുന്നു. പെട്രോളിയം ഉല്പാദനത്തില്‍ ലോകത്ത് 12ാം സ്ഥാനമുണ്ട് ഒപെക് അംഗമായ നൈജീരിയക്ക്. സംഘര്‍ഷങ്ങളും സംഘടിത അതിക്രമങ്ങളും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു.
മുസ്‌ലിംകളാണ് നൈജീരിയയില്‍ ഭൂരിപക്ഷമെങ്കിലും വളര്‍ച്ചയില്‍ അവര്‍ പിന്നാക്കമാണ്; വിദ്യാഭ്യാസ കാര്യങ്ങളിലും. രാഷ്ട്രഭരണത്തില്‍ സാന്നിധ്യമുണ്ട്. അതേസമയം വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ള ക്രൈസ്തവര്‍ ഈയിടെയായി ജനസംഖ്യാ വളര്‍ച്ചയിലും വളരെ മുമ്പിലാണെന്നാണ് കണക്കുകള്‍.