Skip to main content

മദീന: ഭൂമി ശാസ്ത്രം

സുഊദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത്, ചെങ്കടല്‍ തീരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക പ്രദേശമാണ് മദീന. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ (2000 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മദീനയുടെ വിസ്തൃതി 50 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് ഉഹ്ദ്, സൗര്‍ മലകള്‍, തെക്ക് ഐര്‍പര്‍വ്വതം, കിഴക്ക് ഹര്‍റശര്‍ഖിയ്യ, പടിഞ്ഞാറ് ഹര്‍റഗര്‍ബിയ്യ എന്നിവയാണ് അതിരുകള്‍.

സുഊദിയിലെ പ്രധാന നഗരമായ റിയാദിലേക്ക് 900 കിലോമീറ്റര്‍, മക്കയിലേക്ക് 430 കിലോമീറ്റര്‍, ജിദ്ദയിലേക്ക് 420 കിലോമീറ്റര്‍, യാമ്പൂവിലേക്ക് 250 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മദീനയില്‍ നിന്നുള്ള ദൂരം. പര്‍വതങ്ങള്‍, കിണറുകള്‍, കൃത്രിമ ഉദ്യാനങ്ങള്‍, താഴ്‌വരകള്‍ എന്നിവ മദീനയില്‍ ധാരാളമുണ്ട്. ശൈത്യവും ഉഷ്ണവും അതാത് കാലങ്ങളില്‍ കഠിനമാണ്. ഈത്തപ്പഴത്തിന് കേളി കേട്ട ഈ നഗരത്തില്‍ 270 ഇനങ്ങളിലായി 45000 ടണ്‍ ഈത്തപ്പഴം വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്നു. 

2010ലെ കണക്കനുസരിച്ച് 1,777,988 ആണ് മദീന പ്രവിശ്യയിലെ ജനസംഖ്യ, ഫൈസല്‍ ബ്‌നു സല്‍ മാനാണ് പ്രവിശ്യയുടെ ഇപ്പോഴത്തെ (2017) ഗവര്‍ണര്‍.

Feedback