അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവുമായി നല്‍കിയ സംസം ജലത്തിന് പ്രത്യേക മഹത്വമുണ്ട്. തിരുനബി(സ്വ) തന്റെ വാക്കുകളില്‍ പലപ്പോഴായി അത് പ്രകടിപ്പിക്കുകയും ചെയ്തു.
നബി(സ്വ) പറഞ്ഞു. ഭൂമുഖത്തെ ഏറ്റവും നല്ല പാനീയമാണ് സംസം ജലം. അത് ഒരുതരം ഭക്ഷണ വും ശമനൗഷധവുമാണ് (സ്വഹീഹ് അല്‍ജാമിഅ്: 3302). ത്വബ്‌റാനിയും ഇതേ ഹദീസ് മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിച്ചിട്ടുണ്ട്.
ജാബിര്‍(റ) പറയുന്നു: നബി (സ്വ) പറഞ്ഞു: സംസം ജലം ഒരാള്‍ എന്തിനുവേണ്ടി കുടിച്ചോ, അത് അതിനു പര്യാപ്തമാണ് (അഹ്മദ് 3:357).
എല്ലാ രോഗങ്ങള്‍ക്കുമുള്ള സിദ്ധൗഷധമാണ് സംസം ജലം എന്നോ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടതില്ല എന്നോ ഇപ്പറഞ്ഞതിന് അര്‍ഥമില്ല. സംസമിന് ഇതര വെള്ളങ്ങളില്‍ നിന്നുള്ള പ്രത്യേകത മാത്രമാണ് നബി(സ്വ) സൂചിപ്പിക്കുന്നതെന്നാണ് പണ്ഡിത വീക്ഷണം.
ഇതര വെള്ളത്തിനില്ലാത്ത ശാസ്ത്രീയ സവിശേഷതയും സംസമിനുണ്ട്. കാത്സ്യം, മഗ്നീഷ്യം, സോഡിയം എന്നീ ലവണങ്ങള്‍ സംസമില്‍ കൂടുതലുണ്ടെന്നും അത് വെള്ളത്തെ പോഷകധന്യ മാക്കുമെന്നും ജപ്പാന്‍ ശാസ്ത്രജ്ഞനായ ഡോ.മസാറോ കണ്ടെത്തിയിട്ടുണ്ട്.