മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് സുഊദിയിലെ പ്രശസ്ത പണ്ഡിതന്മാര്‍ കൂടിയായ ഇമാമുമാരാണ്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണം, നോമ്പുകാലത്തെ രാത്രി നമസ്‌കാരത്തിന് നേതൃത്വം നല്‍കല്‍ എന്നീ ചുമതലകളാണ് പ്രധാനമായും ഇവര്‍ക്കുള്ളത്. ആഴമേറിയ മതപാണ്ഡിത്യം, ഖുര്‍ആന്‍ മന:പാഠം, അതിന്റെ ഭംഗിയോടെയുള്ള പാരായണ പാടവം എന്നിവ ഇവരെ ശ്രദ്ധേയരാക്കുന്നു. ഇസ്‌ലാമിക ലോകം ഇവരെ ആദരവോടെയാണ് കാണുന്നത്.
നിലവില്‍ 13 ഇമാമുമാരാണ് മസ്ജിദുല്‍ ഹറാമിലുള്ളത്. അബ്ദുറഹ്മാന്‍ അസ്സുദൈസാണ് പ്രധാന ഇമാം, സുഊദ് അല്‍ ശുറൈം, സ്വാലിഹ്ബ്ന്‍ ഹുമൈദ്, ഉസാമബ്ന്‍ അബ്ദുല്ല ഖയ്യാത്വ്, അബ്ദുല്ല അവദ് ജുഹനി, മാഹിര്‍ മുഅയ്ഖലി, ഖാലിദ് ഗാമിദി, സ്വാലിഹ് ആലുത്വാലിബ്, ഫൈസല്‍ ജമീല്‍ ഗസ്സാവി, ബന്ദര്‍ ബലീല, യാസിര്‍ദൂസരി, ഹസ്സന്‍ ബുഖാരി, സലാഹ് ബാഉസ്മാന്‍ എന്നിവരും ഇമാമുമാരില്‍പെടും. ഇവരില്‍ പലരും സുഊദിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവന്‍മാരാണ്.
ഇരുപതോളം മുഅദ്ദിനുമാരു(ബാങ്ക് വിളിക്കുന്നവര്‍)മുണ്ട് ഹറം മസ്ജിദില്‍. കര്‍ണാനന്ദകരമായ സ്വരമാധുരിയുടെ ഉടമകളായ ഇവരുടെ ബാങ്ക്, ഇഖാമത്ത് എന്നിവ വിശ്വാസികളുടെ ആവേശമാണ്. അലി അഹ്മദ്മുല്ല, ഇസ്സാംബ്ന്‍ അലി ഖാന്‍, നാഇഫ്ബ്ന്‍ സാലിഹ് ഫൈദ, അഹ്മദ്ബ്ന്‍ അബ്ദുല്ല സഈദ്ബ്ന്‍ ഉമര്‍ ഫുല്ലാത്ത തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്
ഇമാമുമാരും മുഅദ്ദിനുമാരും അതാതു കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ഇവരെക്കൂടാതെ നൂറുകണക്കിന് ജീവനക്കാരും മസ്ജിദ് പരിപാലത്തിനായി സദാ കര്‍മനിരതരാണ്.